ദേശീയം

അധ്യാപക നിയമന അഴിമതി കേസ്; ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിക്ക് തിരിച്ചടി; ഭുവനേശ്വർ എയിംസിലേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: അധ്യാപക നിയമന അഴിമതി കേസില്‍ അറസ്റ്റിലായ പശ്ചിമ ബംഗാൾ വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജിക്ക് തിരിച്ചടി. പാർത്ഥ ചാറ്റർജിയെ ഭുവനേശ്വർ എയിംസിലേക്ക് മാറ്റാൻ കൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. കൊൽക്കത്തയിലെ സർക്കാർ ആശുപത്രി വാസത്തിനെതിരെ ഇഡി നൽകിയ ഹർജിയിലാണ് ഉത്തരവ്. പാർത്ഥ ചാറ്റർജിയെ നാളെ പുലർച്ചെ എയർ ആംബുലൻസിൽ കൊണ്ട് പോകാമെന്നും കോടതിയി ഉത്തരവിൽ പറയുന്നു. 

പാര്‍ത്ഥ ചാറ്റര്‍ജിയുടെ ആശുപത്രി വാസത്തിനെതിരെ ഇഡി നേരത്തെ രംഗത്തെത്തിയിരുന്നു. മെഡിക്കല്‍ രേഖകള്‍ പ്രകാരം പാര്‍ത്ഥ ചാറ്റര്‍ജി ആരോഗ്യവാനാണെന്നായിരുന്നു ഇഡി ഹൈക്കോടതിയില്‍ ഉന്നയിച്ച വാദം. ആശുപത്രിയെ സുരക്ഷാ കേന്ദ്രമായി മന്ത്രി കാണുകയാണെന്നും, ഇക്കാലയളവ് കസ്റ്റഡിയായി പരിഗണിക്കില്ലെന്നും ഇഡി കോടതിയെ അറിയിച്ചു. 

പാര്‍ത്ഥ ചാറ്റര്‍ജിയുടെ ചികിത്സ ആര്‍മി ആശുപത്രിയിലേക്ക് മാറ്റണമെന്ന് നേരത്തെ ഇഡി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി ഹർജിയുമായി ഹൈക്കോടതിയിലെത്തിയത്.

അതിനിടെ പാര്‍ത്ഥ ചാറ്റര്‍ജിയുടെ സഹായി അര്‍പിത മുഖര്‍ജിയെ ഒരു ദിവസത്തേക്ക് ചോദ്യം ചെയ്യാന്‍ ഇ ഡിയുടെ കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡിക്ക് ശേഷം നാളെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ ഹാജരാക്കണമെന്നാണ് നിർദ്ദേശം. കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിലാണ് അർപ്പിതയുടെ വീട്ടിൽ നിന്ന് 20 കോടി രൂപ കണ്ടെടുത്തത്. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ