ദേശീയം

'അയാള്‍ അപമാനം വരുത്തിവെച്ചു'; പാര്‍ത്ഥ ചാറ്റര്‍ജിയെ പുറത്താക്കണമെന്ന് തൃണമൂൽ  വക്താവ്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: അഴിമതിക്കേസില്‍ അറസ്റ്റിലായ പശ്ചിമബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യം. തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് ആണ് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ പാര്‍ത്ഥ ചാറ്റര്‍ജിക്കെതിരെ പരസ്യമായി രംഗത്തുവന്നത്. പാര്‍ത്ഥ ചാറ്റര്‍ജി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെല്ലാം നാണക്കേടും അപമാനവും വരുത്തിവെച്ചതായി കുനാല്‍ ഘോഷ് പറഞ്ഞു. 

വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് അധ്യാപക-അധ്യാപകേതര നിയമനത്തിനായി കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയ കേസിലാണ് പാര്‍ത്ഥ ചാറ്റര്‍ജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. പാര്‍ത്ഥയുടെയും ഇദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും നടിയുമായ അര്‍പ്പിതയുടേയും ഫ്‌ലാറ്റുകളില്‍ നിന്നായി 50 കോടിയിലേറെ രൂപയും സ്വര്‍ണാഭരണങ്ങളും സ്വര്‍ണക്കട്ടികളുമെല്ലാം കണ്ടെടുത്തിട്ടുണ്ട്. 

അര്‍പ്പിതയുടെ രണ്ടാമത്തെ ഫ്‌ലാറ്റില്‍ കഴിഞ്ഞദിവസം നടത്തിയ റെയ്ഡില്‍ 29 കോടിയുടെ നോട്ടുകെട്ടുകളാണ് കണ്ടെടുത്തത്. ഫ്‌ലാറ്റിലെ ഷെല്‍ഫില്‍ ചാക്കുകളിലാണ് നോട്ടുകെട്ടുകള്‍ സൂക്ഷിച്ചിരുന്നത്. 10 പെട്ടികളിലാക്കിയാണ് ഈ പണം ഇ ഡി ഉദ്യോഗസ്ഥര്‍ കൊണ്ടുപോയത്. നേരത്തെ കൊല്‍ക്കത്തയിലെ അര്‍പ്പിതയുടെ ഫ്‌ലാറ്റില്‍ നിന്നും 21 കോടി കണ്ടെടുത്തിരുന്നു. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അടുത്ത വിശ്വസ്തനും മന്ത്രിസഭയില്‍ രണ്ടാമനുമായിരുന്നു പാര്‍ത്ഥ ചാറ്റര്‍ജി. 

അഴിമതിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് കുനാല്‍ഘോഷ് അഭിപ്രായപ്പെട്ടു. അയാള്‍ പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കെല്ലാം അപമാനം വരുത്തിവെച്ചു. എന്നിട്ടും എന്തിന് രാജിവെക്കണമെന്നാണ് അയാള്‍ ചോദിക്കുന്നത്. നിരപരാധിയാണെന്ന് അദ്ദേഹത്തിന് എന്തുകൊണ്ട് പൊതുസമൂഹത്തോട് പറയാനാകുന്നില്ല?. മന്ത്രിസഭയില്‍ നിരവധി വകുപ്പുകളാണ് അദ്ദേഹം വഹിക്കുന്നത്. അദ്ദേഹത്തെ ഉടന്‍ പുറത്താക്കണം. താന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ പാര്‍ട്ടി തന്നെ പുറത്താക്കട്ടെ  എന്നും കുനാല്‍ ഘോഷ് അഭിപ്രായപ്പെട്ടു. 

ബംഗാളിലെ മമത സര്‍ക്കാരില്‍ പാര്‍ത്ഥ ചാറ്റര്‍ജി വ്യാവസായം, പാര്‍ലമെന്ററികാര്യം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്ട്രോണിക്‌സ്, പബ്ലിക് എന്റര്‍പ്രൈസസ്, വ്യവസായ നവീകരണം തുടങ്ങിയ വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്. കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഇഡി നല്‍കിയ റിപ്പോര്‍ട്ടില്‍ പാര്‍ത്ഥ ചാറ്റര്‍ജിയെ സ്വാധീനശക്തിയുള്ള വ്യക്തി എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസ് മുഖപത്രം ജാഗോ ബാംഗ്ലയുടെ എഡിറ്റര്‍ കൂടിയാണ് പാര്‍ത്ഥ ചാറ്റര്‍ജി.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി