ദേശീയം

കനത്ത മഴയില്‍ സ്‌കൂളില്‍ വെള്ളം കയറി; ചെരുപ്പ് നനയാതിരിക്കാന്‍ ടീച്ചറുടെ 'അഭ്യാസം'; സസ്‌പെന്‍ഷന്‍; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: കനത്ത മഴയില്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ചെരുപ്പ് നനയാതെ ക്ലാസ് മുറിയിലെത്താന്‍ വിദ്യാര്‍ഥികളെ കൊണ്ട് പ്ലാസ്റ്റിക് കസേരയടുക്കി വെപ്പിച്ച അധ്യാപികയെ സസ്‌പെന്റെ ചെയ്തു. വെള്ളം ചവിട്ടാതിരിക്കാനായി ഓരോ കസേരകളില്‍ ചവിട്ടിച്ചവിട്ടിയാണ് അധ്യാപിക ക്ലാസ് മുറിയിലെത്തിയത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലാണ് സംഭവം. വെള്ളത്തില്‍ കുട്ടികള്‍ പ്ലാസ്റ്റിക് കസേരകള്‍ വരിവരിയായി വയ്ക്കുന്നതും ടീച്ചര്‍ കസേരകളില്‍ ചവിട്ടി വെള്ളം ഇല്ലാത്ത ഭാഗത്ത് ഇറങ്ങുന്നതും വീഡിയോയില്‍ കാണാം. വ്യാഴാഴ്ച പെയ്ത കനത്തമഴയിലാണ് സ്‌കൂളില്‍ വെള്ളം കയറിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍