മുംബൈ: മൂന്നു വയസ്സുകാരി ഫ്ലാറ്റിന്റെ ഏഴാം നിലയിലെ ബാല്‍ക്കണിയില്‍നിന്ന് വീണുമരിച്ചു. ശ്രേയ മഹാജന് ആണു മരിച്ചത്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ വസായില്‍ ഇന്ന് രാവിലെയാണ് സംഭവം.
രാവിലെ ഏഴുമണിയോടെ ശ്രേയയുടെ മൂത്ത സഹോദരനെ സ്കൂള്‍ബസില്‍ കയറ്റി വിടുന്നതിനായി മാതാവ് പുറത്തുപോയ സമയത്ത് കുഞ്ഞ് ബാല്‍ക്കണിയിലേക്ക് ഇറങ്ങുകയായിരുന്നു. ബാല്‍ക്കണിയില്‍ കമ്പി കൊണ്ടുള്ള മറ മാത്രമാണ് ഉണ്ടായിരുന്നത്. ശ്രേയ ഉറങ്ങി എഴുന്നേറ്റ ഉടനെ അമ്മയെ അന്വേഷിച്ചെങ്കിലും കണ്ടില്ല. ബാല്‍ക്കണിയില്‍ അമ്മയുടെ മൊബൈല്‍ ഫോണ്‍ കിടക്കുന്നത് കണ്ട കുട്ടി അതെടുക്കാന്‍ ശ്രമിച്ചു. ഫോണ്‍ ബാല്‍ക്കണിയിലെ കമ്പിക്കിടയിലൂടെ താഴെ വീണു. അതോടെ കമ്പിയിലൂടെ കയറാനായി കുട്ടിയുടെ ശ്രമം. കാല് വഴുതിയ കുട്ടി നേരേ താഴോട്ടു വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സെക്യൂരിറ്റി ജീവനക്കാരനും താഴെയുണ്ടായിരുന്നവരും ശബ്ദം കേട്ട് ഓടിയെത്തിയപ്പാള് ചോരയില്‍ കുളിച്ചു കിടക്കുന്ന കുട്ടിയെ ആണ് കണ്ടത്. ഫ്ലാറ്റിന്റെ ഗേറ്റിനരികില്തന്നെ ഉണ്ടായിരുന്ന ശ്രേയയുടെ അമ്മ ആള്‍ക്കൂട്ടം കണ്ട് ഓടിയെത്തിയപ്പോഴാണ് ഗുരുതരാവസ്ഥയില്‍ കുഞ്ഞിനെ കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വൈകാതെ മരിച്ചു. ശ്രേയയുടെ പിതാവ് വിദേശത്താണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ