ദേശീയം

പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഇഡി നടപടി; 23 അക്കൗണ്ടുകള്‍ മരവിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസുകള്‍ക്ക് തടയിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പിഎഫ്‌ഐയുടെ 23 അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഗള്‍ഫിലെ സുശക്തമായ സംഘടനാ സംവിധാനത്തിലൂടെയാണ് ഫണ്ട് പിരിക്കുന്നതെന്നും ഇഡി വ്യക്തമാക്കി. 

പോപ്പുലര്‍ ഫ്രണ്ടിന്റെ കീഴിലുള്ള സന്നദ്ധ സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ പത്ത് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. ഇഡിയടക്കം വിവിധ ഏജന്‍സികളുടെ അന്വേഷണം പിഎഫ്‌ഐക്കെതിരെ നടക്കുന്നുണ്ട്. അതിനിടെയാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. 

23 അക്കൗണ്ടുകളിലായി ഏതാണ്ട് 60 ലക്ഷത്തോളം രൂപയാണുള്ളത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ അക്കൗണ്ടില്‍ ഏതാണ്ട് പത്ത് ലക്ഷം രൂപയോളവുമാണ് ഉള്ളത്. 

ഗള്‍ഫിലെ സുശക്തമായ സംഘടനാ സംവിധാനത്തിലൂടെയാണ് ഫണ്ട് സ്വരൂപിക്കുന്നത്. ഹവാല ഇടപാടുകള്‍, വിദേശ ധന സഹായം തുടങ്ങി പല മാര്‍ഗങ്ങളിലൂടെയാണ് പണം ഇന്ത്യയിലെത്തുന്നത്. ഇത്തരത്തില്‍ എത്തുന്ന പണം പിഎഫ്‌ഐ പ്രവര്‍ത്തകരുടെ അക്കൗണ്ടുകളിലേക്ക് മാറ്റുന്നതടക്കമുള്ള നീക്കങ്ങളാണ് ഇവര്‍ നടത്തുന്നത്. ഈ പണം ക്രിമിനല്‍ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതായും ഇഡി പറയുന്നു. 

കസ്റ്റഡിയിലുള്ള പിഎഫ്‌ഐ നേതാക്കളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇഡിയുടെ നീക്കം.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കശുവണ്ടി ഫാക്ടറി വാച്ചര്‍ മരിച്ചു

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു