ദേശീയം

വിദ്യാഭ്യാസം കച്ചവടമായി മാറി; രാജ്യത്തെ വിദ്യാഭ്യാസ മേഖല ബിസിനസ് ഗ്രൂപ്പുകളുടെ നിയന്ത്രണത്തില്‍: സുപ്രീംകോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് വിദ്യാഭ്യാസം കച്ചവടമായി മാറിയെന്ന് സുപ്രീംകോടതി. വിദ്യാഭ്യാസ മേഖല വലിയ ബിസിനസ് ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണ്. മെഡിക്കല്‍ കോളജുകളിലെ ഫീസ് വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാനാകുന്നില്ല. ഇതുമൂലമാണ് കുട്ടികള്‍ക്ക് യുക്രൈന്‍ പോലുള്ള രാജ്യങ്ങളിലേക്ക് പഠിക്കാന്‍ പോകേണ്ടി വരുന്നതെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. 

ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, ഹിമ കോഹ് ലി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണം. പുതിയ ഫാര്‍മസി കോളജുകള്‍ ആരംഭിക്കുന്നതിന് അഞ്ച് വര്‍ഷത്തെ മൊറട്ടോറിയം ഏര്‍പ്പെടുത്തിയ റെഗുലേറ്ററി ബോഡിയുടെ തീരുമാനം റദ്ദാക്കിയ ഡല്‍ഹി, കര്‍ണാടക ഹൈക്കോടതികളുടെ ഉത്തരവുകള്‍ ചോദ്യം ചെയ്ത് ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. 

2020-21 അധ്യയന വര്‍ഷം മുതല്‍ പുതിയ ഫാര്‍മസി കോളേജുകള്‍ക്കാണ് മോറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നത്. ഫാര്‍മസി കോളേജുകള്‍ കൂണുപോലെ മുളച്ചുപൊങ്ങുന്നതും, അവയെ ഒരു ബിസിനസ് പ്രൊപ്പോസലാക്കിയതും വിദ്യാഭ്യാസ നിലവാരം താഴ്ത്തുന്നതിലേക്ക് നയിക്കുന്നതും കണക്കിലെടുത്താണ് മൊറട്ടോറിയം ഏര്‍പ്പെടുത്തിയതെന്ന് ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. കേസില്‍ അന്തിമവാദം കേള്‍ക്കല്‍ സുപ്രീംകോടതി ഈ മാസം 26 ലേക്ക് മാറ്റി. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

12 മണിക്കൂര്‍ പിന്നിട്ടു; റെയ്‌സിക്കായി തിരച്ചില്‍ ഊര്‍ജിതം: അപകട സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

രാജസ്ഥാന്റെ സ്വപ്‌നം മഴയില്‍ ഒലിച്ചു; ഐപിഎല്‍ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു

അതിതീവ്ര മഴ, കാറ്റ്: ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍