ദേശീയം

കേന്ദ്രമന്ത്രിയുടെ മകന്‍ പ്രതിയായ കേസിലെ സാക്ഷിയെ വെടിവച്ചുകൊല്ലാന്‍ ശ്രമം

സമകാലിക മലയാളം ഡെസ്ക്

ലഖിംപൂര്‍:  കേന്ദ്രമന്ത്രി അജയ്മിശ്രയുടെ മകന്‍ പ്രതിയായ ലഖിംപൂര്‍ ഖേരി കൂട്ടക്കൊലയിലെ സാക്ഷിയെ വധിക്കാന്‍ ശ്രമം. ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവുകൂടിയായ ദില്‍ബാഗ് സിങ്ങിനെയാണ് വെടിവച്ച് കൊല്ലാന്‍ ശ്രമിച്ചത്. രണ്ട് അജ്ഞാതരാണ് തനിക്ക് നേരെ വെടിയുതിര്‍ത്തതെന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച രാത്രി അലിഗഡ്-മുഡ റോഡില്‍ നിന്ന് തന്റെ എസ്യുവിയില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. 

2021 ഒക്ടോബര്‍ 3-ന് നാല് കര്‍ഷകരും ഒരു പത്രപ്രവര്‍ത്തകനുമുള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സാക്ഷികളില്‍ ഒരാളാണ് ദില്‍ബാഗ്്. വെടിവയ്പില്‍ തന്റെ കാറിന്റെ ടയര്‍ പഞ്ചറായതായും അക്രമികള്‍ തന്റെ കാറിന്റെ ഡോര്‍ തുറക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ കാറിന് നേരെ വെടിയുതിര്‍ത്തായായും അദ്ദേഹം പറഞ്ഞു.  കാറില്‍ താന്‍ തനിച്ചായിരുന്നെന്നും ആക്രമണത്തിന് ശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെട്ടതായും അദ്ദേഹം പറഞ്ഞു

കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര തന്റെ വാഹനം കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധത്തിനു നേരെ ഇടിച്ചുകയറ്റുകയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു