ദേശീയം

കോവിഡ് കേസുകള്‍ ഉയരുന്നു, ഇന്നലെ നാലായിരത്തിലേറെ പേര്‍ക്കു രോഗബാധ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 4041 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. എണ്‍പത്തിനാലു ദിവസത്തിനു ശേഷമാണ് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം നാലായിരം കടക്കുന്നത്. നിലവില്‍ 21,177 പേരാണ് വൈറസ് ബാധ മൂലം ആശുപത്രികളും വീടുകളിലുമായി ചികിത്സയിലുള്ളത്. 

ഇന്നലെ പത്തു പേരാണ് കോവിഡ് മൂലം മരിച്ചത്. ഇതോടെ രാജ്യത്തെ മരണ സംഖ്യ 5,24,651 ആയി. 

കേരളത്തില്‍ ഇന്നലെയും ആയിരത്തിലേറെ പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് കോവിഡ് കേസുകള്‍ ആയിരത്തിന് മുകളില്‍ എത്തുന്നത്. 

ഇന്നലെ 1,278 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ രോഗികള്‍ എറണാകുളം ജില്ലയിലാണ്. 407 കേസുകളാണ് ഇന്നലെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍