ദേശീയം

വീണ്ടും ജനം കൈവിടുമോ?; പുഷ്‌കര്‍ സിങ് ധാമിക്ക് ഇന്ന് നിര്‍ണായകം

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിക്ക് ഇന്ന് നിര്‍ണായകം. ഉത്തരാഖണ്ഡിലെ ചമ്പാവട് മണ്ഡലത്തില്‍ നിന്നും ബിജെപി ടിക്കറ്റില്‍ ജനവിധി തേടുന്ന ധാമിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ വിജയം അനിവാര്യമാണ്. 

നിര്‍മ്മല ഗഹ്‌തോരിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. മനോജ് കുമാര്‍ ഭട്ട് സമാജ് വാദി പാര്‍ട്ടി ടിക്കറ്റിലും ഹിമാന്‍ഷു ഗര്‍കോട്ടി സ്വതന്ത്രനായും ചമ്പാവടില്‍ മത്സരിക്കുന്നു. 

ഖാത്തിമയില്‍ രണ്ടുവട്ടം വിജയിച്ചിട്ടുള്ള പുഷ്‌കര്‍ സിങ് ധാമി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോട് പരാജയപ്പെടുകയായിരുന്നു. കോണ്‍ഗ്രസിന്റെ ഭുവന്‍ ചന്ദ്ര കാപ്രിയാണ് ധാമിയെ അട്ടിമറിച്ചത്. 

ഒഡീഷയിലെ ബജ് രാജ് ഗഡിലും ഇന്ന് ഉപതെരഞ്ഞെടുപ്പിലെ ജനവിധി അറിയാം.ബിജെഡിയും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. സിറ്റിംഗ് എംഎൽഎയും ബിജെഡി നേതാവുമായ കുമാർ മൊഹന്തി മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കുമാർ മൊഹന്തിയുടെ ഭാര്യ അൽക്ക മൊഹന്തിയാണ് ബിജെഡി സ്ഥാനാർത്ഥി. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു