ദേശീയം

ചാർ ധാം യാത്ര ദുരന്തം; മരണം 26 ആയി, മൃതദേഹങ്ങൾ കണ്ടെത്തി 

സമകാലിക മലയാളം ഡെസ്ക്

ഡെറാഢൂൺ: ഉത്തരാഖണ്ഡ് യമുനോത്രി ദേശീയപാതയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 26 ആയി. മധ്യപ്രദേശിലെ പന്ന ജില്ലയിൽ നിന്നുള്ള 28 തീർഥാടകരും ഡ്രൈവറും ക്ലീനറും ഉൾപ്പെടെ 30 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ നാല് പേർ ചികിത്സയിലാണ്. 

26 പേർ മരിച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വാർത്താ ഏജൻസിയോട് പറഞ്ഞു. ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇന്നലെ രാത്രി ഡെറാഡൂണിലെത്തി പരിക്കേറ്റ് ചികിത്സയിലുള്ള ആളുകളുമായി സംസാരിച്ചു. 

യമുനോത്രിയിലേക്ക് പോകുന്നവരാണ് ബസ്സിൽ ഉണ്ടായിരുന്നത്. അപകടവിവരം അറിഞ്ഞയുടൻ തന്നെ പൊലീസും എസ്ഡിആർഎഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി