ദേശീയം

ചാര്‍ ധാം തീര്‍ഥാടകരുമായി ഇറങ്ങുന്നതിനിടെ ഹെലികോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; മുകളിലേക്ക് ഉയര്‍ന്ന് ഒരു തവണ കറങ്ങി- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ഹെലികോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് പരിഭ്രാന്തി പരത്തി. നിലത്തിറങ്ങുന്നതിന് തൊട്ടുമുന്‍പ് ഹെലികോപ്റ്റര്‍ മുകളിലേക്ക് ഉയര്‍ന്ന് ഒരു തവണ കറങ്ങിയ ശേഷമാണ് ലാന്‍ഡ് ചെയ്തത്. സംഭവത്തില്‍ ഒരു യാത്രക്കാരനും പരിക്ക് പറ്റിയിട്ടില്ല.

മേയ് 31ന് കേദാര്‍നാഥ് ഹെലിപാഡിലാണ് സംഭവം. ചുറ്റിലും നിരവധി തീര്‍ഥാടകര്‍ ഉള്ള സമയത്താണ് ഹെലികോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. നിലത്തിറങ്ങുന്നതിന് തൊട്ടുമുന്‍പ് മുകളിലേക്ക് ഉയര്‍ന്ന ഹെലികോപ്റ്റര്‍ ഒരു തവണ കറങ്ങിയ ശേഷമാണ് താഴെ സുരക്ഷിതമായി ഇറക്കിയത്.

സംഭവത്തെ കുറിച്ച് ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഡിജിസിഎ അറിയിച്ചു. സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്ററാണിത്. 

യാത്രക്കാരുമായി ലാന്‍ഡ് ചെയ്യാനിരിക്കേയാണ് ഹെലികോപ്റ്ററിന്റെ നിയന്ത്രണം നഷ്ടമായത്. സുരക്ഷയില്‍ ഒരു വീട്ടുവീഴ്ചയും വരുത്തരുതെന്ന് വിമാന കമ്പനികള്‍ക്ക് ഡിജിസിഎ നിര്‍ദേശം നല്‍കി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത