ദേശീയം

സത്യേന്ദ്ര ജെയ്‌നിന്റെ പക്കല്‍ നിന്ന് കണ്ടെടുത്തത് 2.84 കോടിയും 1.8 കിലോ സ്വര്‍ണവും 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌നുമായി ബന്ധപ്പെട്ട ഹവാല കേസില്‍ എന്റഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ 2.84 കോടി രൂപയും 1.8 കിലോ സ്വര്‍ണവും പിടിച്ചെടുത്തു. തിങ്കളാഴ്ച മുതലാണ് സത്യേന്ദ്ര ജെയ്‌നിന്റെ താമസസ്ഥലങ്ങളിലും അദ്ദേഹവുമായി ബന്ധപ്പെട്ട ഇടങ്ങളിലുമാണ് ഇഡി പരിശോധന നടത്തിയത്. കേസിന്റെ തുടര്‍നടപടികളുടെ ഭാഗമായാണ് പരിശോധന. 

ജൂണ്‍ ഒന്നുമുതല്‍ സത്യേന്ദ്ര ജെയ്ന്‍ ഇഡിയുടെ കസ്റ്റഡിയിലാണ്. 9വരെയാണ് കസ്റ്റഡി കാലാവധി. 


2015-16ല്‍ കൊല്‍ക്കത്ത ആസ്ഥാനമായുള്ള കമ്പനിയുമായി ഇദ്ദേഹം ഹവാല ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. ഭൂമി വാങ്ങാനും ഡല്‍ഹിക്ക് സമീപം കൃഷിഭൂമി വാങ്ങാനെടുത്ത വായ്പ തിരിച്ചടക്കാനും ഈ പണം ഉപയോഗിച്ചെന്നാണ് ഇഡി പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി