ദേശീയം

മഹാരാഷ്ട്രയിലും കോവിഡ് കുതിച്ചുയരുന്നു; ഒറ്റ ദിവസം കൊണ്ട് രോഗികളുടെ എണ്ണത്തില്‍ 81 ശതമാനം വര്‍ധനവ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്ര വീണ്ടും കോവിഡ് വ്യാപനത്തിന്റെ ഭീതിയില്‍. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് 81 ശതമാനമാണ് രോഗികളുടെ എണ്ണം. ഇന്ന് 1881 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. 

മുംബൈ നഗരവും കോവിഡ് വ്യാപന ഭീതിയിലാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണം രണ്ടിരട്ടിയായി. 1242 പേര്‍ക്കാണ് മുംബൈ നഗരത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. 

ഫെബ്രുവരി 18ന് ശേഷം ആദ്യമായാണ് മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം രണ്ടായിരത്തിന് അടുത്ത് എത്തുന്നത്. മരണങ്ങളൊന്നും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് മാത്രമാണ് ആശ്വാസം. 

സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 78,96,114 ആയി. ആകെ മരണം 1,47,866.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍