ദേശീയം

വിദ്യാഭ്യാസം നേടി എന്നതുകൊണ്ടു മാത്രം സ്ത്രീകളെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കാനാവില്ല: ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വിദ്യാഭ്യാസം നേടി എന്നതുകൊണ്ടു മാത്രം ഒരു സ്ത്രീയെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയിട്ടുണ്ടെങ്കില്‍ പോലും ജോലി ചെയ്യണോ വീട്ടില്‍ ഇരിക്കണോ എന്നതില്‍ സ്ത്രീ തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്ന് ജസ്റ്റിസ് ഭാരതി ദാന്‍ഗ്രെ നിരീക്ഷിച്ചു.

വേര്‍പിരിഞ്ഞ ഭാര്യയ്ക്കു ചെലവിനു നല്‍കാനുള്ള കുടുംബ കോടതി വിധിക്കെതിരെ ഭര്‍ത്താവ് നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍. കുടുംബത്തെ സ്ത്രീകള്‍ സാമ്പത്തികമായി പിന്തുണയ്ക്കുക എന്നതിനെ സമൂഹം ഇപ്പോഴും പൂര്‍ണമായി സ്വീകരിച്ചിട്ടില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ജോലി ചെയ്യണോ എന്നത് സ്ത്രീക്കു തീരുമാനിക്കാവുന്ന കാര്യമാണ്. അവളെ ജോലിചെയ്യാന്‍ നിര്‍ബന്ധിക്കാനാവില്ല. ബിരുദം നേടി എന്നതുകൊണ്ടു മാത്രം വീട്ടിലിരിക്കരുത് എന്നു പറയാനാവില്ല- കോടതി പറഞ്ഞു.

''ഞാന്‍ ഇപ്പോള്‍ കോടതിയിലെ ജഡ്ജിയാണ്. നാളെ ഒരുപക്ഷേ വീട്ടില്‍ ഇരിക്കും. ജഡ്ജിയാരിക്കാന്‍ യോഗ്യയായ ഒരാള്‍ വീട്ടില്‍ ഇരിക്കാന്‍ പാടില്ല എന്ന് അപ്പോള്‍ പറയുമോ? ''- കോടതി ചോദിച്ചു. 

വേര്‍പിരിഞ്ഞ ഭാര്യ ബിരുദധാരിയാണെന്നും ജോലി ചെയ്തു ജീവിക്കാനുള്ള യോഗ്യതയുണ്ടെന്നും ഭര്‍ത്താവ് കോടതിയില്‍ വാദിച്ചു. ചെലവിനു നല്‍കാനുള്ള കുടുംബ കോടതി വിധി പുനപ്പരിശോധിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി