ദേശീയം

രാവിലെ ചേച്ചിക്കൊപ്പം നടക്കാനിറങ്ങി; അഞ്ചുവയസ്സുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ അഞ്ചുവയസ്സുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. സഹോദരി നോക്കിനില്‍ക്കേയാണ് കുട്ടിയെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചത്.

നാഗ്പൂര്‍ ജില്ലയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. സഹോദരിക്കൊപ്പം വീട്ടില്‍ നിന്ന് നടക്കാന്‍ ഇറങ്ങിയപ്പോഴാണ് കുട്ടിയെ തെരുവുനായ്ക്കള്‍ ആക്രമിച്ചത്. തെരുവുനായ്ക്കളില്‍ നിന്ന് കുട്ടിയെ രക്ഷിക്കാന്‍ സഹോദരി ശ്രമിച്ചുവെങ്കിലും അഞ്ചുവയസ്സുകാരനെ വലിച്ചിഴച്ച് തെരുവുനായ്ക്കള്‍ തൊട്ടടുത്തുള്ള കെട്ടിട നിര്‍മ്മാണ സ്ഥലത്തേയ്ക്ക് കൊണ്ടുപോയി. അവിടെ വച്ച് കുട്ടിയെ കടിച്ചുകൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ കണ്ടെത്തിയ കുട്ടിയെ വഴിയാത്രക്കാരും മാതാപിതാക്കളും ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍