ദേശീയം

'ജീവനാണ് വലുത്', മനുഷ്യ ഹൃദയം രണ്ടരമണിക്കൂര്‍ കൊണ്ട് മുംബൈയില്‍ പറന്നെത്തി; നന്മ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈയിലുള്ള രോഗിയില്‍ വച്ചുപിടിപ്പിക്കുന്നതിന് വഡോദരയില്‍ നിന്ന് മനുഷ്യഹൃദയവുമായി അതിവേഗം പറന്ന് ദൗത്യം വിജയകരമാക്കിയതായി പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോ. മനുഷ്യഹൃദയവുമായി വഡോദരയില്‍ നിന്ന് പറന്ന വിമാനം രണ്ടരമണിക്കൂര്‍ കൊണ്ടാണ് മുംബൈയില്‍ എത്തിയത്. മുംബൈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ ഹൃദയംമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ഇന്‍ഡിഗോ അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചാണ് ഇന്‍ഡിഗോ നന്മയുടെ ഭാഗമായത്. ഇന്‍ഡിഗോയുടെ 6ഇ 6734 വിമാനമാണ്  മനുഷ്യഹൃദയവുമായി വഡോദരയില്‍ നിന്ന് പറന്നത്.മുംബൈയിലെ രോഗിയ്ക്ക് വച്ചുപിടിപ്പിക്കുന്നതിന് അതിവേഗത്തിലാണ് കാര്യങ്ങള്‍ നീക്കിയതെന്ന് ഇന്‍ഡിഗോ അറിയിച്ചു.

വഡോദരയില്‍ നിന്നുള്ള ഡോക്ടര്‍മാരാണ് മനുഷ്യഹൃദയവുമായി വിമാനത്തില്‍ കയറിയത്. മുംബൈയിലെ ആശുപത്രിക്ക് ഹൃദയം കൈമാറിയതായും ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ഇന്‍ഡിഗോയുടെ പ്രസ്താവന വ്യക്തമാക്കുന്നു.

മുംബൈ വിമാനത്താവളത്തില്‍ നിന്ന് അതിവേഗത്തില്‍ ഹൃദയം ആശുപത്രിയില്‍ എത്തിക്കുന്നതിന് ആവശ്യമായ ഗതാഗത സൗകര്യവും ഇന്‍ഡിഗോ തന്നെയാണ് ഒരുക്കിയത്. മെയ് മാസത്തിലും സമാനമായി അവയദാന ദൗത്യത്തില്‍ ഇന്‍ഡിഗോ പങ്കാളിയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'