ദേശീയം

പ്രതിപക്ഷ സ്ഥാനാര്‍ഥിയാവാന്‍ പവാര്‍? മനസ്സു തുറന്ന് സോണിയ, ചര്‍ച്ചകള്‍ സജീവം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സമവായ സ്ഥാനാര്‍ഥിയായി എന്‍സിപി നേതാവ് ശരദ് പവാറിനെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിര്‍ദേശിച്ചതായി സൂചന. സമവായ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിക്കാന്‍ നീക്കം തുടങ്ങിയതിനു പിന്നാലെയാണ് കോണ്‍ഗ്രസ് അധ്യക്ഷ താത്പര്യം വ്യക്തമാക്കിയത്. 

പവാറിനെ സ്ഥാനാര്‍ഥിയാക്കാന്‍ സോണിയ താത്പര്യം പ്രകടിപ്പിച്ചതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ മമത എന്‍സിപി നേതാവിനെ വിളിച്ച് പിന്തുണ അറിയിച്ചു. പവാറിനായി മറ്റു പ്രാദേശി പാര്‍ട്ടികളുടെയും പിന്തുണ തേടുമെന്ന് മമത അറിയിച്ചിട്ടുണ്ട്.  അതേസമയം പവാര്‍ ഇക്കാര്യത്തില്‍ മനസ്സു തുറന്നിട്ടില്ല.

സീനിയര്‍ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് സോണിയയുടെ താത്പര്യം പവാറിനെ അറിയിച്ചത്. മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായും ഇക്കാര്യത്തില്‍ ഖാര്‍ഗെ ചര്‍ച്ച നടത്തിയിരുന്നു. ഉദ്ധവ് അനുകൂലമായാണ് പ്രതികരിച്ചതെന്നും പിന്തുണ പവാറിനെ നേരിട്ട് അറിയിക്കുമെന്നും ചര്‍ച്ചകളെക്കുറിച്ച് അറിവുള്ള നേതാക്കള്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി