ദേശീയം

'ലിസ്റ്റില്‍ പേരില്ല'; പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയ ആദിത്യ താക്കറെയെ കാറില്‍ നിന്നിറക്കി എസ്പിജി, എതിര്‍പ്പുമായി ഉദ്ധവ്, നാടകീയ രംഗങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെയെ കാറില്‍ നിന്ന് ഇറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍. പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തുന്നവരുടെ ലിസ്റ്റില്‍ ആദിത്യയുടെ പേരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്പിജി അദ്ദേഹത്തെ വാഹനത്തില്‍ നിന്ന് ഇറക്കിയത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വാഹനത്തിലാണ് ആദിത്യ താക്കറെ എത്തിയത്. 

ഇതിനെതിരെ ഉദ്ധവ് താക്കറെ എസ്പിജി അംഗങ്ങളുമായി തര്‍ക്കിച്ചു. ആദിത്യ തന്റെ മകന്‍ മാത്രമല്ലെന്നും സംസ്ഥാനത്തെ ക്യാബിനറ്റ് മന്ത്രിയാണെന്നും ഉദ്ധവ് എസ്പിജിയോട് പറഞ്ഞു. ഒടുവില്‍ ആദിത്യയെ പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള സംഘത്തിനൊപ്പം ചേരാന്‍ എസ്പിജി അനുവദിക്കുകയായിരുന്നു. 

രണ്ട് പരിപാടികള്‍ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി മുംബൈയില്‍ എത്തിയത്. ബിജെപി-ശിവസേന വാക്‌പ്പോര് തുടരുന്നതിനിടെയാണ് നരേന്ദ്ര മോദിയും ഉദ്ധവ് താക്കറെയും ഒരുമിച്ച് പൊതു പരിപാടിയില്‍ പങ്കെടുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു