ദേശീയം

കാട്ടാനകള്‍ കൂട്ടത്തോടെ നഗരത്തില്‍; തിരിച്ചയക്കാന്‍ ശ്രമിച്ച ഫോറസ്റ്റ് ഗാര്‍ഡിനെ ചവിട്ടിക്കൂട്ടി; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കാട്ടാനയെ കാട്ടിലേക്ക് തിരിച്ചയക്കാന്‍ ശ്രമിച്ച ഫോറസ്റ്റ് ഗാര്‍ഡിനെ ആക്രമിച്ച് കാട്ടാന. തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലെ ദിതിപാളയത്ത് തിങ്കളാഴ്ചയാണ് സംഭവം.

നഗരത്തില്‍ ജൂണ്‍ പന്ത്രണ്ടിന് രാത്രി കൂട്ടമായി എത്തിയ ആനകള്‍ സ്വകാര്യവ്യക്തിയുടെ വാഴകള്‍ നശിപ്പിച്ചിരന്നു. ഇതിന് പിന്നാലെ മുപ്പതോളം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആനകളെ കാട്ടിലേക്ക് തുരത്താനുള്ള ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് സംഭവം.

കാട്ടിലേക്ക് തുരത്തുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥനായ നാഗരാജനെ ആന കുത്തി താഴെയിടുകുയും ചവിട്ടുകയുമായിരുന്നു.  സമീപത്തെ ഒരു വീടിന്റെ ടെറസില്‍ നിന്നവരാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

പരിക്കേറ്റ നാഗരാജ് കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു