ദേശീയം

എടിഎമ്മില്‍നിന്ന് 500 പിന്‍വലിച്ചാല്‍ കിട്ടുന്നത് 2500!; തിരക്ക്, കൂട്ടയിടി

സമകാലിക മലയാളം ഡെസ്ക്

നാഗ്പുര്‍: എടിഎമ്മില്‍ നിന്ന് അഞ്ഞൂറു രൂപ പിന്‍വലിച്ചവര്‍ക്കു കിട്ടിയത് അഞ്ചിരട്ടി തുക! മഹാരാഷ്ട്രയിലെ നാഗ്പുരിനടുത്ത് ഖപര്‍ഖേഡയിലാണ് സംഭവം. സ്വകാര്യ ബാങ്കിന്റെ എടിഎമ്മില്‍നിന്നാണ് സാങ്കേതിക പിഴവു മൂലം അധിക തുക ലഭിച്ചത്.

500 രൂപ പിന്‍വലിക്കാനെത്തിയ ആള്‍ 2500 രൂപ കിട്ടിയപ്പോള്‍ ഒരിക്കല്‍ക്കൂടി 500 പിന്‍വലിച്ചു. അപ്പോഴും കിട്ടിയത് 2500. വാര്‍ത്ത പെട്ടെന്നു തന്നെ വ്യാപിച്ചു. പണം പിന്‍വലിക്കാന്‍ എടിഎമ്മിനു മുന്നില്‍ വലിയ ക്യൂ രൂപപ്പെട്ടു. ഒട്ടേറെ പേര്‍ക്ക് ഇതിനിടെ കൂടുതല്‍ തുക ലഭിച്ചു.

ബഹളം കണ്ട് ഒരാള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി എടിഎം അടപ്പിച്ചു. ബാങ്കിലും വിവരം അറിയിച്ചു. ബാങ്കുകാര്‍ വന്നു പരിശോധിച്ചപ്പോഴാണ് പിഴവു ബോധ്യപ്പെട്ടത്. എടിഎമ്മില്‍ 100 രൂപ വയ്‌ക്കേണ്ട ട്രേയില്‍ 500ന്റെ നോട്ടുകള്‍ വയ്ക്കുകയായിരുന്നു. ഇതാണ് 500 പിന്‍വലിച്ചവര്‍ക്ക് അഞ്ഞൂറിന്റെ അഞ്ചു നോട്ടുകള്‍ കിട്ടാന്‍ കാരണം.

സംഭവത്തില്‍ കേസെടുത്തിട്ടില്ല. എന്നാല്‍ പോയ പണം എങ്ങനെ തിരിച്ചുപിടിക്കും എന്ന ആലോചനയിലാണ് ബാങ്ക് അധികൃതര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം