ദേശീയം

മൂക്കില്‍നിന്നു രക്തസ്രാവം, അണുബാധ; സോണിയ നിരീക്ഷണത്തില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് അനന്തര ശാരീരിക ആസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിരീക്ഷണത്തില്‍ തുടരുകയാണെന്ന് പാര്‍ട്ടി അറിയിച്ചു. സോണിയയ്ക്കു മൂക്കില്‍നിന്നു രക്തസ്രാവമുണ്ടെന്നും ശ്വാസനാളിയില്‍ അണുബാധ കണ്ടെത്തിയതായും പാര്‍ട്ടി പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് സോണിയയെ ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനു മുമ്പു തന്നെ സോണിയയ്ക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. മൂക്കില്‍നിന്നു രക്തസ്രാവമുണ്ടായപ്പോഴാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന്, പാര്‍ട്ടി മാധ്യമ വിഭാഗം മേധാവി ജയറാം രമേശ് പറഞ്ഞു. 

നാഷനല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയയ്യാന്‍ നോട്ടീസ് നല്‍കിയിരിക്കെയാണ് സോണിയയ്ക്കു ദേഹാസ്വാസ്ഥ്യം ഉണ്ടായത്. കേസില്‍ രാഹുല്‍ ഗാ്ന്ധിയെ ഇഡി മുപ്പതു മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. വീണ്ടും ഹാജരാവാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും അമ്മയുടെ ആരോഗ്യ സ്ഥിതി ചൂണ്ടിക്കാട്ടി രാഹുല്‍ സമയം നീട്ടി ചോദിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്