ദേശീയം

രഹസ്യങ്ങള്‍ പുറത്തു പറയരുത്, നാലു വര്‍ഷം മുമ്പ് വിടുതല്‍ നല്‍കില്ല; അഗ്നിപഥ് വിജ്ഞാപനം വിശദാംശങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതി പ്രകാരം സേവനമനുഷ്ഠിക്കുന്ന നാലു വര്‍ഷക്കാലത്തിനിടെ അറിയുന്ന രഹസ്യവിവരങ്ങള്‍ അഗ്നിവീരര്‍ പുറത്തുപറയരുതെന്ന് കരസേന. പദ്ധതിയുടെ ഔദ്യോഗിക വിജ്ഞാപനത്തിലാണ് ഇതു വ്യക്തമാക്കുന്നത്. അഗ്നിപഥ് പദ്ധതി നിലവില്‍ വരുന്നതോടെ അഗ്നിവീറുകള്‍ക്കു മാത്രമേ സേനയില്‍ റെഗുലര്‍ ആയി നിയമനം ലഭിക്കൂവെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

അഗ്നിവീറുകള്‍ സേനയില്‍ പ്രത്യേക റാങ്ക് ആയിരിക്കും. വ്യവസ്ഥകള്‍ അംഗീകരിച്ചു ചേര്‍ന്നു കഴിഞ്ഞാല്‍ നാലു വര്‍ഷത്തിനു മുമ്പായി വിടുതല്‍ അനുവദിക്കില്ല. പ്രത്യേക കേസുകളില്‍ ബന്ധപ്പെട്ട അധികൃതരുടെ അനുമതിയോയെ വിടുതല്‍ നല്‍കും. 

ആര്‍മി ആക്ട് 1950 പ്രകാരം ആയിരിക്കും അഗ്നിവീറുകളുടെ സേവനം. കര, വ്യോമ, നാവിക മേഖലകളില്‍ എവിടെയും നിയമിക്കപ്പെടാം. യൂണിഫോമില്‍ അഗ്നിവീറിനെ തിരിച്ചറിയുന്നതിന് പ്രത്യേക പദവി മുദ്രയുണ്ടാവും. വര്‍ഷത്തില്‍ മുപ്പത് അവധികള്‍ അനുവദിക്കും. മെഡിക്കല്‍ അവധി സാഹചര്യം അനുവദിച്ചായിരിക്കും. അഗ്നിവീറുകളുടെ ശമ്പളത്തിന്റെ മുപ്പതു ശതമാനം പ്രത്യേക നിധിയില്‍ നിക്ഷേപിക്കും. തുല്യമായ തുക സര്‍ക്കാരും നിധിയില്‍ നിക്ഷേപിക്കുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. 

നാലു വര്‍ഷം പൂര്‍ത്തിയായ അഗ്നിവീറുകള്‍ക്ക് റെഗുലര്‍ സര്‍വീസ് ലഭിക്കണമന്ന് അവകാശപ്പെടാനാവില്ല. അതതു സമയത്തെ ആവശ്യവും സര്‍ക്കാര്‍ നയവും അനുസരിച്ചാവും സേനയില്‍ നിയമനം നല്‍കുക. ഒരു ബാച്ചില്‍ നിന്ന് പരമാവധി ഇരുപത്തിയഞ്ചു ശതമാനം പേരെയാണ് ഇത്തരത്തില്‍ നിയമിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു