ദേശീയം

സോണിയ ഗാന്ധി ആശുപത്രി വിട്ടു; വിശ്രമം തുടരും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽ​ഹി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രി വിട്ടു. ഡൽഹി ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സോണിയ ഇന്ന് ഉച്ചയോടെയാണ് ആശുപത്രി വിട്ടത്. വീട്ടിൽ വിശ്രമം തുടരുമെന്ന് കോൺഗ്രസ്  പ്രചാരണ വിഭാഗം ചുമതയുള്ള ജനറല്‍ സെക്രട്ടറി ജയറാം രമേശ് ട്വിറ്ററിലൂടെ വ്യക്തമാക്കി. 

രണ്ടാം തവണയും കോവിഡ് സ്ഥിരീകരിച്ച സോണിയ ഗാന്ധിയെ ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്നാണ് ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 

സോണിയ ഗാന്ധിയുടെ ആരോഗ്യനില കണക്കിലെടുത്ത് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ഇഡിക്ക് മുന്നിൽ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ സമയം നീട്ടി ചോദിച്ചിരുന്നു.  നാഷണല്‍ ഹെറാള്‍ഡ് കേസില്‍ വ്യാഴാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും ഇഡിക്ക് മുന്‍പാകെ സോണിയ എത്താന്‍ സാധ്യതയില്ല.

ഈ വാര്‍ത്ത കൂടി വായിക്കാം

‘ചില തീരുമാനങ്ങൾ ആദ്യം അരോചകമായി തോന്നും, ഓരോ മിനിറ്റും ജനങ്ങൾക്ക് വേണ്ടി‘ 
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം