ദേശീയം

ലൈംഗിക ശേഷിയില്ലെന്നതു മറച്ചുവച്ചു, പത്തുലക്ഷം തട്ടി; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ് കൊടുത്ത് യുവതി 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ് കൊടുത്ത് ഭാര്യ. കല്യാണത്തിന് മുന്‍പ് യുവാവിന്റെ വന്ധ്യത മറച്ചുവെച്ച് വിവാഹം നടത്തി തട്ടിപ്പിന് ഇരയാക്കിയതിനാണ് യുവതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഷാജഹാന്‍പൂരിലാണ് സംഭവം. പത്തുലക്ഷം രൂപ പണമായും മറ്റു ഗൃഹോപകരണങ്ങളും സ്ത്രീധനമായി നല്‍കിയാണ് യുവതിയെ കല്യാണം കഴിപ്പിച്ച് വിട്ടതെന്ന് ഷാജഹാന്‍പൂര്‍ എസ്പി പറയുന്നു. ഒരുമിച്ച് ജീവിക്കുന്നതിനിടെയാണ് യുവാവിന് വന്ധ്യതയുണ്ടെന്ന് അറിഞ്ഞത്. 

ഇക്കാര്യം ഭര്‍ത്താവിന്റെ വീട്ടുകാരോട് പറഞ്ഞപ്പോള്‍ അവര്‍ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു.യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ വഞ്ചനാ കുറ്റം ചുമത്തിയാണ് കേസെടുത്തതെന്ന് പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത