ദേശീയം

സിംകാര്‍ഡ് 'റീ ഇഷ്യു' ചെയ്ത് പുതിയ തട്ടിപ്പ്; കബളിപ്പിക്കപ്പെട്ടത് നൂറു കണക്കിന്‌ അക്കൗണ്ട് ഉടമകള്‍, സംഭവം ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നൂറ് കണക്കിന് എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ട് ഉടമകളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. വ്യാജ രേഖകള്‍ ഉപയോഗിച്ച് അക്കൗണ്ട് ഉടമകളുടെ പേരില്‍ സിം കാര്‍ഡ് 'റീ ഇഷ്യു' ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു. സണി കുമാര്‍ സിങ് (27), കപില്‍ (28), പവിന്‍ രമേശ് (21 എന്നിവരാണ് പിടിയിലായത്. കേസില്‍ പങ്കുള്ള രാകേഷ് ഒളിവിലാണ്.

ഡല്‍ഹിയിലാണ് സംഭവം. ഇവരില്‍ നിന്ന് 12 സിം കാര്‍ഡുകളും അഞ്ച് മൊബൈല്‍ ഫോണുകളും എട്ട് ഡെബിറ്റ് കാര്‍ഡുകളും രണ്ട് വ്യാജ ആധാര്‍ കാര്‍ഡുകളും പിടിച്ചെടുത്തിട്ടുണ്ട്. തട്ടിപ്പില്‍ ഉള്‍പ്പെട്ട മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നു. രണ്ടു ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് പണമിടപാട് നടത്തിയതെന്നും കണ്ടെത്തി.

ബാങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് സെയില്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരനായിരുന്നു സണി. അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നിയമവിരുദ്ധമായി സമാഹരിച്ചത് സണിയാണ്. മൊബൈല്‍ നമ്പര്‍, ഇ മെയില്‍, തിരിച്ചറിയല്‍ രേഖ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ഇയാള്‍ ശേഖരിച്ചത്. മറ്റു മൂന്ന് പേര്‍ ഈ വിവരങ്ങള്‍ ഉപയോഗിച്ച് വ്യാജ തിരിച്ചറിയല്‍ രേഖകള്‍ കൃത്രിമമായി സൃഷ്ടിച്ചു.തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണ്‍ നമ്പറിലേക്ക് സിം കാര്‍ഡ് റീ ഇഷ്യു ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു.

എച്ച്ഡിഎഫ്‌സി അക്കൗണ്ടുടമ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. സിംകാര്‍ഡ് റീ ഇഷ്യു ചെയ്തതായി കാണിച്ച് ലഭിച്ച സന്ദേശത്തില്‍ സംശയം തോന്നിയ അക്കൗണ്ടുടമ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ തന്റെ പേരില്‍ മറ്റാരോ 11 ലക്ഷം രൂപയുടെ വായ്പ എടുത്തതായും ഒരു ലക്ഷം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് കൈമാറിയതായും കണ്ടെത്തി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിമാനം ആകാശച്ചുഴിയിൽപ്പെട്ടു, ആടിയുലഞ്ഞ് യാത്രക്കാർ; ഒരു മരണം- വീഡിയോ

​'ഗുരുവായൂരമ്പല നടയിൽ' വ്യാജൻ സോഷ്യൽമീഡിയയിൽ; കേസെടുത്ത് സൈബർ പൊലീസ്

വല്യമ്മക്കൊപ്പം പശുവിനെ കെട്ടാന്‍ പോയി, മൂന്നു വയസുകാരന്‍ കുളത്തില്‍ വീണുമരിച്ചു

ഇരട്ടത്താടി ഒഴിവാക്കാം; മുഖത്തെ കൊഴുപ്പ് നീക്കം ചെയ്യാൻ വ്യായാമങ്ങൾ

മുംബൈയില്‍ വിമാനം തട്ടി 39 ഫ്‌ളമിംഗോ പക്ഷികള്‍ ചത്തു-വീഡിയോ