ദേശീയം

അയോധ്യ നദിയില്‍ കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ചു; വളഞ്ഞിട്ട് തല്ലി നാട്ടുകാര്‍; സദാചാര പൊലീസിങ്ങ്

സമകാലിക മലയാളം ഡെസ്ക്

അയോധ്യ: അയോധ്യയിലെ സരയൂ നദിയില്‍ കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ച ഭര്‍ത്താവിന് ഒരുകൂട്ടം ആളുകളുടെ മര്‍ദ്ദനം. 'അയോധ്യയില്‍ ഇത്തരം അശ്ലീല പ്രവര്‍ത്തികള്‍ നടത്താന്‍ അനുവദിക്കില്ലെന്ന്' പറഞ്ഞായിരുന്നു സംഘം ചേര്‍ന്ന് ആക്രമണം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.


ഭര്‍ത്താവിനെ രക്ഷിക്കാന്‍ യുവതി ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം. ദമ്പതികളെ വെള്ളത്തിലേക്ക് തൊഴിച്ചിടുന്ന ആള്‍ക്കൂട്ടത്തിന്റെ ദൃശ്യവും വിഡിയോയില്‍ വ്യക്തമാണ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് അയോധ്യ പൊലീസ് സൂപ്രണ്ട് പറഞ്ഞു. വിഡിയോ പുറത്തായിട്ട് ഒരാഴ്ചയായെന്നും ഇക്കാര്യത്തില്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ മര്‍ദ്ദനത്തിന് ഇരയായവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ