ദേശീയം

കോവിഡ് കുതിച്ചുയരുന്നു; ഇന്നലെ 17,336 പേര്‍ക്ക് വൈറസ് ബാധ; രോഗികളുടെ എണ്ണം 88,000 കടന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 17,336 പേര്‍ക്കാണ് വൈറസ് ബാധ. കഴിഞ്ഞ ദിവസത്തേക്കാള്‍ നാലായിരത്തിലധികം പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 124 ദിവസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണ്. നിലവില്‍ 88,284 പേരാണ് സജീവരോഗികള്‍.

മഹാരാഷ്ട്രയിലാണ് രാജ്യത്ത് കൂടുതല്‍ രോഗികള്‍. ഇന്നലെ അയ്യായിരത്തിന് മുകളിലാണ് രോഗബാധ. ഇതില്‍ പകുതിയും മുംബൈയിലാണ്. മുംബൈയില്‍ മാത്രം ഇന്നലെ 2479 പേര്‍ക്കാണ് വൈറസ് ബാധ. ഡല്‍ഹിയില്‍ ഇന്നലെ 1,934 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.10 ശതമാനമായി ഉയര്‍ന്നു. 

കേരളത്തില്‍ ഇന്നലെ 3981 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 7 പേര്‍ മരിച്ചു. എറണാകുളം ജില്ലയിലാണ് കൂടുതല്‍ രോഗികള്‍. 970 പേര്‍ക്ക് കൂടി എറണാകുളം ജില്ലയില്‍ രോഗം പിടിപെട്ടു. തിരുവനന്തപുരത്ത് 880 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്.രാജ്യത്തെ കോവിഡ് കേസുകളില്‍ മൂന്നിലൊന്ന് കേരളത്തിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍