ദേശീയം

വിവാഹത്തിന് വരൻ എത്തിയത് ബുൾഡോസറിൽ; ഡ്രൈവർക്കെതിരെ കേസ്, 5000രൂപ പിഴ 

സമകാലിക മലയാളം ഡെസ്ക്

ഭോപാൽ: വിവാഹ ദിനത്തിൽ വരനെ ബുൾഡോസറിൽ കല്ല്യാണമണ്ഡപത്തിലേക്കെത്തിച്ച  ഡ്രൈവർക്കെതിരെ കേസ്. മധ്യപ്രദേശിലെ ബേതുൽ ജില്ലയിലാണ് സംഭവം. ബുൾഡോസറിൽ എത്തിയ വരന്റെ വിഡിയോ സോഷ്യൽമീഡിയയിലാകെ വൈറലായിരിക്കുകയാണ്.

വിവാഹ ഘോഷയാത്രയിൽ സാധാരണ കാറും ജീപ്പുമൊക്കെയാണ് വധൂവരന്മാരുടെ പതിവ് വാഹനം. ചിലർ ആനപ്പുറത്തും കുതിരപ്പുറത്തും വരും. സിവിൽ എഞ്ചിനീയറായ അങ്കുഷ് ജയ്‌സ്വാൾ ആണ് വിവാഹദിനത്തിൽ ബുൾഡോസറിൽ എത്തിയത്. ബന്ധുക്കളായ രണ്ട് സ്ത്രീകൾ ഇയാളെ അനു​ഗമിക്കുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. 

ജെസിബി യന്ത്രങ്ങൾ വാണിജ്യാവശ്യത്തിനുള്ളതാണ്, ആളുകളെ കൊണ്ടുപോകാൻ ഉപയോഗിക്കാൻ കഴിയില്ല. മോട്ടോർ വാഹന നിയമം ലംഘിച്ചതിന് ഡ്രൈവർക്ക് 5,000 രൂപ പിഴ ചുമത്തിയതായി പൊലീസ് പറഞ്ഞു. മോട്ടോർ വാഹന നിയമത്തിലെ 39/192 (1) വകുപ്പുകൾ ലംഘിച്ചതിനാണ് പിഴ. ജെസിബി ഡ്രൈവറായ രവി ബരാസ്കർക്കെതിരെയാണ് കേസെടുത്തത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി