ദേശീയം

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ജൂലൈ നാലിന്?; പന്ത്രണ്ടാം ക്ലാസ് റിസല്‍ട്ടും ഉടന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാ ഫലം ജൂലൈ നാലിന് പ്രഖ്യാപിച്ചേക്കും. പന്ത്രണ്ടാം ക്ലാസ് ഫലം ആറുദിവസത്തിന് ശേഷം ജൂലൈ പത്തിന് പ്രസിദ്ധീകരിച്ചേക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.  cbse.gov.in, cbresults.nic.in എന്നി വെബ്‌സൈറ്റുകള്‍ വഴി വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാം.

പത്ത്, പന്ത്രണ്ട് ക്ലാസുകളിലായി 35 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 21 ലക്ഷം വിദ്യാര്‍ഥികള്‍ പത്താം ക്ലാസ് പരീക്ഷയാണ് എഴുതിയത്. ടേം രണ്ട് പരീക്ഷയുടെ ഫലമാണ് പുറത്തുവരാന്‍ പോകുന്നത്. ടേം ഒന്ന് പരീക്ഷ നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് നടന്നത്. 

കോവിഡ് കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ അധ്യയനവര്‍ഷം സിബിഎസ്ഇ ഓഫ്‌ലൈനായി പരീക്ഷ നടത്തിയത്. പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് ജയിക്കാന്‍ കുറഞ്ഞത് 30 ശതമാനം മാര്‍ക്ക് വേണം.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

'കുറച്ച് കൂടിപ്പോയി'; കൂറ്റന്‍ പാമ്പുകളെ കൂട്ടത്തോടെ കൈയില്‍ എടുത്ത് യുവാവിന്റെ അതിസാഹസികത- വീഡിയോ

'ത​ഗ് ലൈഫി'ലേക്ക് തീപ്പൊരി ലുക്കിൽ ചിമ്പുവിന്റെ മാസ് എൻട്രി; ഇൻട്രോ വിഡിയോ പുറത്ത്

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത

ഗൂഗിള്‍ വാലറ്റ് ഇന്ത്യയിലും, പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം