ദേശീയം

മഹാരാഷ്ട്രയിൽ വൻ ട്വിസ്റ്റ്; ഷിൻഡെ മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ഏഴരയ്ക്ക്

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  മഹാരാഷ്ട്ര മുഖ്യമന്ത്രിയായി വിമത ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയാകും. ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസാണ് മുഖ്യമന്ത്രിയായി ഷിൻഡെയുടേ പേര് പ്രഖ്യാപിച്ചത്. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ രാത്രി 7.30 ന് നടക്കും. അധികാരത്തിൽ നിന്ന് മാറിനിൽക്കാൻ തയ്യാറാണെന്ന് ഫഡ്നാവിസ് പറഞ്ഞു. 

ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കുന്നത് ബാലാസാഹേബ് താക്കറെയ്ക്കുള്ള ആദരമാണ്. കോണ്‍ഗ്രസിനെതിരെയാണ് ബാലാസാഹേബ് താക്കറെ പൊരുതിയത്. പുതിയ ര്‍ക്കാരില്‍ താന്‍ പങ്കാളിയാകില്ലെന്നും, മന്ത്രിസ്ഥാനത്തേക്കില്ലെന്നും ഫഡനാവിസ് പറഞ്ഞു. 

കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സഖ്യത്തിന്റെ മഹാ വികാസ് അഘ്ഡി സര്‍ക്കാരിന്റെ കാലത്ത് വികസന പ്രവര്‍ത്തനങ്ങളെല്ലാം നിലച്ചു. രണ്ടു മന്ത്രിമാരാണ് സാമ്പത്തിക തട്ടിപ്പുകേസില്‍പ്പെട്ടത്. എല്ലാ ദിവസവും വീരസവര്‍ക്കര്‍ അപമാനിക്കപ്പെട്ടു. ഓരോ ദിവസവും നാമെല്ലാം അപമാനിതരാകുകയായിരുന്നുവെന്നും ഫഡ്‌നാവിസ് പറഞ്ഞു. 

ബാലാസാഹേബിന്റെ ആശയങ്ങളും ഹിന്ദുത്വയും സംരക്ഷിക്കുക എന്നതു മുന്‍നിര്‍ത്തിയാണ് പുതിയ സഖ്യമെന്ന് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുക എന്നതാണ്പ്രധാന ലക്ഷ്യം. തന്നെ സഖ്യത്തിന്റെ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുത്ത ബിജെപിയോട് നന്ദിയുണ്ടെന്നും ഏക്നാഥ് ഷിൻഡെ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി