ദേശീയം

തമിഴ്‌നാട്ടില്‍ മദ്യവില കൂട്ടി; 375 മില്ലിലിറ്റര്‍ ബോട്ടിലിന് വര്‍ധിപ്പിച്ചത് 20 രൂപ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ മദ്യവില കൂട്ടി. 180 മില്ലിലിറ്റര്‍ കുപ്പിക്ക് 10 രൂപയും 375 മില്ലിലിറ്റര്‍ ബോട്ടിലിന് 20 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

ശനിയാഴ്ച ചേര്‍ന്ന തമിഴ്‌നാട് മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ തമിഴ്‌നാട് സ്‌റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ നിയന്ത്രണത്തിലാണ് സംസ്ഥാനത്ത് മദ്യവില്‍പ്പന.

തമിഴ്‌നാട്ടില്‍ മദ്യവില കൂട്ടി 

2020 മെയ് മാസത്തിലാണ് ഇതിന് മുന്‍പ് മദ്യവില കൂട്ടിയത്. അന്ന് പരമാവധി 20 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് 40 ദിവസം അടച്ചിട്ട ശേഷം ചില്ലറ വില്‍പ്പനശാലകള്‍ തുറന്ന സമയത്താണ് അന്ന് വില വര്‍ധിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി