ദേശീയം

സുമിയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പോളണ്ടിലെത്തി; നാളെ ഡല്‍ഹിയിലെത്തും; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യുക്രൈനിലെ സുമിയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പോളണ്ടിലെത്തി. ലിവിവില്‍ നിന്ന് ട്രെയിന്‍മാര്‍ഗമാണ് വിദ്യാര്‍ഥികളെ പോളണ്ടിലെത്തിച്ചത്. നാളെ 694 വിദ്യാര്‍ഥികളെയും ഡല്‍ഹിയില്‍ എത്തിക്കും. ഇന്ത്യയുടെ അഭ്യര്‍ഥന മാനിച്ച് യുക്രൈനും റഷ്യയും സഹകരിച്ച് സുരക്ഷ പാത ഒരുക്കിയതോടെയാണ് രക്ഷാദൗത്യം ഓപ്പറേഷന്‍ ഗംഗ തുടരാനായത്. 

ആക്രമണം ശക്തമായ സുമിയില്‍ ഇരുനൂറോളം മലയാളികള്‍ അടക്കം 694 വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്. നേപ്പാള്‍, ബംഗ്ലദേശ്, പാക്കിസ്ഥാന്‍, തുനീസിയ എന്നിവിടങ്ങളിലെ പൗരന്മാരും ഇക്കൂട്ടത്തിലുണ്ട്. ഇവരെ 12 ബസുകളിലായി ഇന്ത്യന്‍ എംബസിയുെടയും റെഡ് ക്രോസിന്റെയും വാഹനങ്ങളുടെ അകമ്പടിയോടെ 10 മണിക്കൂറിലധികം എടുത്താണ് പോള്‍ട്ടോവയില്‍ എത്തിച്ചത്. അവിടെ നിന്നു ട്രെയിന്‍ മാര്‍ഗം ലിവിവിലേക്കും ശേഷം പോളണ്ട് അതിര്‍ത്തിയിലേക്കും എത്തിക്കുകയായിരുന്നു

അപായഭീഷണിയുള്ളതിനാല്‍ കരുതലോടെയായിരുന്നു എംബസിയുടെ നീക്കം. വിദ്യാര്‍ഥികളെ ഡല്‍ഹിയിലെത്തിക്കുന്നതോടെ ഇന്ത്യയുടെ രക്ഷാ ദൗത്യം പൂര്‍ത്തിയാകും. എന്നാല്‍ ഇനിയും ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചാല്‍ അവരെ കൂടി നാട്ടിലെത്തിക്കുന്നതിന് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.  ബംഗ്ലദേശ് പൗരന്‍മാരെ കൂടി അപകടമേഖലകളില്‍ നിന്ന് ഒഴിപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നന്ദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ