ദേശീയം

തെരുവ് നായയെ കെട്ടിയിട്ട് ആസിഡും പെട്രോളും ഒഴിച്ചു; 5 പേര്‍ക്ക് എതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: തെരുവുനായക്ക് നേരെ ആസിഡ് ഒഴിച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസ് എടുത്തതായി കര്‍ണാടക പൊലീസ്. നായയുടെ മേല്‍ ആസിഡ് ഒഴിച്ചത് ചോദ്യം ചെയ്ത സ്ത്രീയെയും ഇവര്‍ ഭീഷണിപ്പെടത്തിയിരുന്നു. 

മാര്‍ച്ച് നാലിന് ബനശങ്കരിയിലെ അംബേദ്കര്‍ നഗറില്‍ വച്ചായിരുന്നു പ്രതികള്‍ ഒരു കാരണവുമില്ലാതെ തെരുവുനായയെ കെട്ടിയിട്ട ശേഷം ആസിഡും പെട്രോളും ഒഴിച്ചത്. പ്രതികള്‍ മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഇത് ചോദ്യം സ്ത്രീയെ ഇവര്‍ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

സാമൂഹ്യപ്രവര്‍ത്തകന്റെ സഹായത്തോടെ അന്‍പതുകാരിയാണ് പൊലീസില്‍ പരാതി നല്‍കിയത്. പരിക്കേറ്റ അഞ്ച് വയസുള്ള നായയെ മൃഗസംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ