ദേശീയം

കരച്ചില്‍ കേട്ട് എത്തി, ഇരട്ട പെണ്‍കുഞ്ഞുങ്ങളെ പൊതുശൗചാലയത്തില്‍ ഉപേക്ഷിച്ച നിലയില്‍; അന്വേഷണം 

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ ഇരട്ടകളായ നവജാതശിശുക്കളെ പൊതു ശൗചാലയത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇരു കുട്ടികള്‍ക്കും തൂക്കക്കുറവുണ്ട്.

ദേശീയപാത എട്ടില്‍ രാജ്‌സമന്ദില്‍ ബുധനാഴ്ചയാണ് സംഭവം. പൊതു ശൗചാലയത്തില്‍ ഇരട്ടകളായ പെണ്‍കുഞ്ഞുങ്ങളെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരു കുട്ടിക്ക് ഒരു കിലോയാണ് തൂക്കം. രണ്ടാമത്തെ നവജാതശിശുവിന് 800 ഗ്രാം മാത്രമേ ഭാരമുള്ളുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ബുധനാഴ്ച രാവിലെ പൊതുശൗചാലയം വൃത്തിയാക്കാന്‍ ശുചീകരണ തൊഴിലാളി എത്തിയപ്പോഴാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികളുടെ കരച്ചില്‍ കേട്ട് നോക്കിയപ്പോഴാണ് ഇരട്ടക്കുട്ടികളെ കണ്ടത്. പുതപ്പ് കൊണ്ട് മൂടിയ നിലയിലായിരുന്നു കുഞ്ഞുങ്ങള്‍. ഗുരുതരാവസ്ഥയിലായ കുഞ്ഞുങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?