ദേശീയം

യുപിയിലെ അധികാരത്തുടര്‍ച്ച: മായാവതിക്കും ഒവൈസിക്കും പത്മവിഭൂഷണും ഭാരതരത്‌നവും നല്‍കണം: പരിഹസിച്ച് ശിവസേന നേതാവ്

സമകാലിക മലയാളം ഡെസ്ക്



ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് പ്രത്യുപകാരമായി മായാവതിക്കും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിക്കും പത്മവിഭൂഷണും ഭാരതരത്‌നവും നല്‍കണമെന്ന് ശിവസേന. മായാവതിയും ഒവൈസിയുമാണ് ഈ വിജയത്തിന് ബിജെപിയെ സഹായിച്ചത്. ഇതിന്റെ ഉപകാരസ്മരണയായി ഇരുവര്‍ക്കും പത്മവിഭൂഷണും ഭാരതരത്‌നവും നല്‍കണമെന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പരിഹസിച്ചത്. 

35 വര്‍ഷത്തിന് ശേഷമാണ് യുപിയില്‍ അധികാരത്തുടര്‍ച്ചയുണ്ടാകുന്നത്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി 255 സീറ്റുകളാണ് നേടിയത്. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി മികച്ച പോരാട്ടമാണ് തെരഞ്ഞെടുപ്പില്‍ കാഴ്ചവെച്ചത്. 

സമാജ് വാദി പാര്‍ട്ടി സീറ്റുകളുടെ എണ്ണം മൂന്നു മടങ്ങ് വര്‍ധിപ്പിച്ചു. 42 സീറ്റായിരുന്നത് 125-ായി ഉയര്‍ത്തി. അതേസമയം അധികാരത്തുടര്‍ച്ചയ്ക്ക് ബിജെപി മായാവതിയോടും ഒവൈസിയോടും കടപ്പെട്ടിരിക്കുന്നു. തുടര്‍ഭരണം ലഭ്യമാക്കിയതിന് ബിജെപി മായാവതിയേയും ഒവൈസിയേയും ആദരിക്കണം. സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ സംസ്ഥാനങ്ങളില്‍ ബിജെപിയാണ് ജയിച്ചത്. അതേസമയം ഉത്തരാഖണ്ഡില്‍ ബിജെപിയുടെ മുഖ്യമന്ത്രി തോറ്റു. ഗോവയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരും തോറ്റു. പഞ്ചാബിലെ ജനങ്ങള്‍ ബിജെപിയെ പരിപൂര്‍ണമായി തള്ളിക്കളഞ്ഞെന്നും സഞ്ജയ് റാവത്ത് ചൂണ്ടിക്കാട്ടി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)