ദേശീയം

യുവാവ് വെള്ളം നിറച്ച ബലൂണ്‍ വലിച്ചെറിഞ്ഞു; നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ റോഡില്‍ മറിഞ്ഞുവീണു- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഹോളി ആഘോഷത്തിനിടെ ഓടുന്ന ഓട്ടോറിക്ഷയ്ക്ക് നേരെ യുവാവ് വെള്ളം നിറച്ച ബലൂണ്‍ വലിച്ചെറിഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ മറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

ലക്‌നൗവിലാണ് സംഭവം. നിറയെ യാത്രക്കാരുമായി പോയ ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്.  വഴിയരികില്‍ ഹോളി ആഘോഷിച്ച യുവാക്കളാണ് അപകടത്തിന് കാരണം.

ഓട്ടോറിക്ഷ വരുന്നത് കണ്ട് യുവാക്കളില്‍ ഒരാള്‍ കൈയില്‍ ഉണ്ടായിരുന്ന വെള്ളം നിറച്ച ബലൂണ്‍ വലിച്ചെറിയുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ റോഡില്‍ മറിഞ്ഞ് കുറച്ചു ദൂരം നിരങ്ങി നീങ്ങിയ ശേഷമാണ് നിന്നത്. 

എത്രപേര്‍ക്ക് പരിക്കേറ്റു എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു