ദേശീയം

സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ആറുമാസത്തേക്ക് കൂടി നീട്ടി; കേന്ദ്ര മന്ത്രിസഭായോഗത്തില്‍ തീരുമാനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ആറ് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. മാര്‍ച്ച് 31ന് പദ്ധതിയുടെ കാലാവധി തീരാനിരിക്കെയാണ് തീരുമാനം.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന എന്ന പേരില്‍ 2020 മാര്‍ച്ചിലാണ് സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ആരംഭിച്ചത്. ലോക്ഡൗണ്‍ സാഹചര്യം കണക്കിലെടുത്തായിരുന്നു നടപടി.  പദ്ധതി പിന്നീട് 2022 മാര്‍ച്ച് വരെ നീട്ടുകയായിരുന്നു. ഈ കാലാവധി അവസാനിക്കുന്ന ഘട്ടത്തിലാണ് 2022 സെപ്റ്റംബര്‍ വരെ പദ്ധതി നീട്ടി പുതിയ തീരുമാനം വരുന്നത്.

മുന്‍ഗണനാ വിഭാഗങ്ങളില്‍ പെട്ട കുടുംബത്തിലെ ഒരാള്‍ക്ക് 5 കിലോ ഭക്ഷ്യ ധാന്യം വീതമാണ് പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജനയിലൂടെ നല്‍കുന്നത്. 26000 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

'പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ നിരവധി ന്യൂനതകള്‍'; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

'നാളുകൾക്ക് ശേഷം പ്രിയദർശിനി രാംദാംസിനേയും വർമ സാറിനേയും കണ്ടു'

ഒരു കളിയും തോല്‍ക്കാതെ ലെവര്‍കൂസന്‍! ജര്‍മനിയില്‍ പുതു ചരിത്രം