ദേശീയം

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തര്‍ക്കം, ഇടപെട്ട 19കാരനെ വെടിവച്ച് കൊന്നു; അറസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ 19കാരന്‍ വെടിയേറ്റ് മരിച്ചു. സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ ദ്വാരകയിലെ സ്‌കൂളിന് മുന്നിലാണ് തര്‍ക്കമുണ്ടായത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

കുര്‍ഷിദ് എന്ന യുവാവാണ് മരിച്ചത്. മോനു എന്ന് വിളിക്കുന്ന സഹില്‍ ആണ് വെടിയുതിര്‍ത്തത്. സഹിലും മറ്റൊരു വിദ്യാര്‍ത്ഥിയും തമ്മില്‍ തര്‍ക്കിക്കുന്നതിനിടയിലാണ് കുര്‍ഷിദ് ഇടപെട്ടത്. വെടിയേറ്റ കുര്‍ഷിദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പ്രതിക്കെതിരെ ദൃക്‌സാക്ഷികള്‍ പൊലീസില്‍ മൊഴി നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി