ദേശീയം

'സ്വപ്‌ന ബൈക്ക് വാങ്ങണം', മൂന്ന് വര്‍ഷം കൊണ്ട് യുവാവ് സ്വരുകൂട്ടിയത് ഒരു രൂപയുടെ നാണയക്കൂമ്പാരം; 2.6ലക്ഷം രൂപ എണ്ണിതീര്‍ക്കാന്‍ എടുത്തത് പത്തുമണിക്കൂര്‍ - വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ലൈസന്‍സ് എടുക്കാനുള്ള പ്രായമായാല്‍ ബൈക്ക് വാങ്ങണമെന്ന് ആഗ്രഹിക്കാത്ത യുവാക്കള്‍ ചുരുക്കമായിരിക്കും. സ്വപ്ന ബൈക്ക് വാങ്ങാന്‍ തമിഴ്‌നാട് സ്വദേശിയായ യുവാവ് മൂന്ന് വര്‍ഷം കൊണ്ട് സ്വരുകൂട്ടി വച്ചത് നാണയ ശേഖരമാണ്. പത്തുമണിക്കൂര്‍ കൊണ്ടാണ് മോട്ടോര്‍സൈക്കിള്‍ ഷോറൂമിലെ ജീവനക്കാര്‍ നാണയം എണ്ണിതീര്‍ത്തത്.

തമിഴ്‌നാട് സേലം സ്വദേശിയായ വി ഭൂപതിയാണ്  സ്വപ്‌ന ബൈക്ക് വാങ്ങാന്‍ മൂന്ന് വര്‍ഷം മുന്‍പ് ഒരു രൂപയുടെ നാണയത്തുട്ടുകള്‍ കൂട്ടിവെയ്ക്കുന്നത് ആരംഭിച്ചത്. 2.6 ലക്ഷം രൂപ വില വരുന്ന ബജാജ് ഡോമിനറാണ് യുവാവ് ഇതുപയോഗിച്ച് സ്വന്തമാക്കിയത്. 

ഭൂപതി ബിസിഎ ബിരുദധാരിയാണ്. സ്വകാര്യ കമ്പനിയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന സമയത്താണ് ബൈക്ക് വാങ്ങണമെന്ന മോഹം മനസില്‍ ഉദിച്ചത്. സ്വപ്ന ബൈക്ക് വാങ്ങാന്‍ ആവശ്യമായ രണ്ടുലക്ഷം രൂപ അന്ന് കൈയില്‍ എടുക്കാനുണ്ടായിരുന്നില്ല. 

തുടര്‍ന്നാണ് ഒരു രൂപ കൂട്ടിവച്ച് ബൈക്ക് വാങ്ങാന്‍ മൂന്ന് വര്‍ഷം മുന്‍പ് യുവാവ് തീരുമാനിച്ചത്. പത്തുമണിക്കൂര്‍ കൊണ്ടാണ് നാണയത്തുട്ടുകള്‍ എണ്ണിതീര്‍ത്തതെന്ന് മോട്ടോര്‍ സൈക്കിള്‍ ഷോറൂം മാനേജര്‍ മഹാവിക്രാന്ത് അറിയിച്ചു. നിലവില്‍ ഭൂപതി യൂട്യൂബ് ചാനല്‍ നടത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

ജ്യോതി ബസുവിന്റെയും ബുദ്ധദേബിന്റെയും മണ്ണില്‍ സി.പി.എം തിരിച്ചുവരുന്നു?

അതിശക്ത മഴ: ഓറഞ്ച് അലര്‍ട്ട്, വിനോദ സഞ്ചാരികള്‍ ഊട്ടി യാത്ര ഒഴിവാക്കണം, മുന്നറിയിപ്പ്

സഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്ക് പ്രിയമേറി; ഈ വര്‍ഷം ആദ്യപാദത്തില്‍ 9.7 കോടി വിമാന യാത്രക്കാര്‍

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു