ദേശീയം

പത്താംക്ലാസ് പരീക്ഷയ്ക്കിടെ ഫാന്‍ പൊട്ടിവീണു; വിദ്യാര്‍ഥിനിയുടെ മുഖത്ത് പരിക്ക് 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ പരീക്ഷ എഴുതുന്നതിനിടെ സീലിങ് ഫാന്‍ താഴേക്ക് വീണ് പത്താംക്ലാസ് വിദ്യാര്‍ഥിനിക്ക് പരിക്ക്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശ്രൂശ്രൂഷ നല്‍കി. തുടര്‍ന്ന് സ്‌കൂളില്‍ വീണ്ടും എത്തിച്ച് വിദ്യാര്‍ഥിനിയെ പരീക്ഷ എഴുതാന്‍ അനുവദിച്ചു.

ശ്രീ സത്യസായ് ജില്ലയിലെ സ്‌കൂളിലാണ് സംഭവം നടന്നത്. പത്താം ക്ലാസ് പരീക്ഷ എഴുതുന്നതിനിടെയാണ് മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരുന്ന സീലിങ് ഫാന്‍ അടര്‍ന്നുവീണത്. വിദ്യാര്‍ഥിനിയുടെ മുഖത്ത് ഫാന്‍ വീണാണ് പരിക്കേറ്റത്. 

പരീക്ഷയ്ക്ക് രണ്ടുദിവസം മുന്‍പ് സ്‌കൂളില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. സംഭവം നിര്‍ഭാഗ്യകരമാണെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇനി ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.ദിവസങ്ങള്‍ക്ക് മുന്‍പ് കുര്‍നൂലിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് സീലിങ് ഫാന്‍ അടര്‍ന്ന് വീണ് രണ്ടു വിദ്യാര്‍ഥികള്‍ക്കാണ് പരിക്കുപറ്റിയത്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു