ദേശീയം

സൗജന്യമായി സ്‌നാക്‌സ് നല്‍കിയില്ല; മദ്യപാനി തെരുവ് കച്ചവടക്കാരനെ കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന:  സൗജന്യമായി സ്‌നാക്‌സ് നല്‍കാത്തതിനെ തുടര്‍ന്ന് 40കാരനായ തെരുവ് കച്ചവടക്കാരനെ മദ്യപിച്ച് എത്തിയ ആള്‍ കൊലപ്പെടുത്തി. ബീഹാറിലെ കതിഹാര്‍ സ്വദേശിയായ ഭേല്‍പ്പൂരി കച്ചവടക്കാരനായ രമേഷ് റാം ആണ് കൊല്ലപ്പെട്ടത്. 

കച്ചവടം കഴിഞ്ഞ് വീട്ടീലേക്ക് സൈക്കിളില്‍ പോകുന്നതിനിടെയായിരുന്നു ആക്രണണം. രമേഷിനെ കച്ചവടത്തിന് സഹായിക്കുന്ന ഭാര്യ പുറകെ നടന്നുവരുന്നതിനിടെ അര്‍ധനഗ്നനായി എത്തിയ ആള്‍ കല്ലെടുത്ത് റാമിനെ എറിയുകയായിരുന്നു. ഏറ് കൊണ്ടതിന് പിന്നാലെ റാം സൈക്കിളില്‍ നിന്ന് താഴെ വീണു.

ആളുകള്‍ തടിച്ചുകൂടുന്നതിനിടെ പ്രതി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയും ചെയ്തു. ആളുകള്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചതായി പൊലീസ് പറഞ്ഞു. മദ്യപിച്ചെത്തിയ ഇയാള്‍ക്ക് ഭേല്‍പ്പൂരി നല്‍കാത്തതാണ് ആക്രമിക്കാന്‍ കാരണമായതെന്ന് പൊലീസ് പറഞ്ഞു.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ