ദേശീയം

'പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം മൗലികാവകാശമല്ല'- ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: മുസ്ലിം പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുവാദം നല്‍കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. അലഹബാദ് ഹൈക്കോടതിയാണ് ഹര്‍ജി തള്ളിയത്. മൗലികാവകാശമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. 

2021 ഡിസംബര്‍ മൂന്നിന് ബിസൗളി സബ് മജിസ്‌ട്രേറ്റ് മസ്ലിം പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് വിലക്കി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഇര്‍ഫാന്‍ എന്ന വ്യക്തി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. 

ധോരന്‍പുര്‍ ഗ്രാമത്തിലെ നൂരി മസ്ജിദില്‍ ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നത് നിരോധിച്ചായിരുന്നു സബ് മജിസ്‌ട്രേറ്റിന്റെ ഉത്തരവ്. എന്നാല്‍ ഈ ഉത്തരവ് നിയമ വിരുദ്ധമാണെന്നും മൗലിക, നിയമപരമായ
അവകാശങ്ങളുടെ ലംഘനമാണെന്നും ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

ഈ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. പള്ളികളില്‍ ഉച്ചഭാഷിണി സ്ഥാപിക്കുന്നത് മൗലികാവകാശമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി