ദേശീയം

ഭരണത്തിൽ ഒരു വർഷം; വിശേഷങ്ങൾ ചോദിച്ച് സാധാരണക്കാർക്കൊപ്പം ബസിൽ സഞ്ചരിച്ച് സ്റ്റാലിൻ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ് ഒരു വർഷം പൂർത്തിയായതിന് പിന്നാലെ സാധാരണക്കാർക്കൊപ്പം സർക്കാർ ബസിൽ യാത്ര ചെയ്ത് എംകെ സ്റ്റാലിൻ. ജനങ്ങളോട് വിശേഷങ്ങളും വിവരങ്ങളും തിരക്കിയായിരുന്നു അദ്ദേഹത്തിന്റെ യാത്ര . ചെന്നൈയിലെ രാധാകൃഷ്ണൻ ശാലൈ റോഡിലൂടെയാണ് സ്റ്റാലിൻ ബസിൽ സ‍ഞ്ചരിച്ചത്.

സ്ത്രീ യാത്രക്കാർക്ക് ടിക്കറ്റ് സൗജന്യമാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുഖ്യമന്ത്രി ബസിലെ സ്ത്രീ യാത്രക്കാരുമായി പങ്കുവച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ പ്രധാന വാഗ്ദാനമായിരുന്നു സ്ത്രീകൾക്ക് സൗജന്യ യാത്ര. എല്ലാ സർക്കാർ സ്കൂളുകളിലും വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം സൗജന്യമായി നൽകുന്നതുൾപ്പെടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നിരവധി പ്രഖ്യാപനങ്ങൾ സ്റ്റാലിൻ നടത്തിയിരുന്നു.

ഡിഎംകെ സ്ഥാപകൻ സിഎൻ അണ്ണാദുരൈ, മുൻ മുഖ്യമന്ത്രിയും പിതാവുമായ എം കരുണാനിധി എന്നിവരുടെ ശവകുടീരവും അദ്ദേഹം സന്ദർശിച്ചു. എഐഎഡിഎംകെയുടെ പത്ത് വർഷത്തെ ഭരണത്തിനു ശേഷം 2021ലാണ് സ്റ്റാലിൻ മുഖ്യമന്ത്രിയായി അധികാരമേറ്റത്. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു