ദേശീയം

എഴുത്തുകാരന്‍ നീലോല്‍പ്പല്‍ മൃണാളിനെതിരെ ലൈംഗിക പീഡനക്കേസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എഴുത്തുകാരന്‍ നീലോത്പൽ മൃണാളിനെതിരെ ലൈംഗിക പീഡനക്കേസ്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി തിമാര്‍പൂര്‍ പൊലീസ് ആണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 

വിവാഹവാഗ്ദാനം നല്‍കി നീലോത്പൽ കഴിഞ്ഞ 10 വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി യുവതി പരാതിയില്‍ പറയുന്നു. യുപിയിലെ ഗോരഖ്പൂര്‍ സ്വദേശിനിയായ 32 കാരിയാണ് സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. 

യുപിഎസ് സി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനായി കഴിഞ്ഞ പത്തു വര്‍ഷമായി ഡല്‍ഹി മുഖര്‍ജി നഗറില്‍ വാടകയ്ക്ക് താമസിക്കുകയാണ് പരാതിക്കാരി. ഫെയ്‌സ്ബുക്കിലൂടെയാണ് നീലോത്പലിനെ പരിചയപ്പെടുന്നത്. 

തുടര്‍ന്ന് സൗഹൃദം ശക്തമാകുകയും, അതു മുതലെടുത്ത് നീലോത്പല്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നും യുവതി പരാതിയില്‍ പറയുന്നു. പരാതിയില്‍ കേസെടുത്തതായും, അന്വേഷണം നടക്കുന്നതായും പൊലീസ് വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി