ദേശീയം

വിവാഹം ക്ഷണിക്കാന്‍ വീട്ടില്‍നിന്ന് ഇറങ്ങി,  യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; രാഷ്ട്രീയ നേതാവിനു കാഴ്ചവച്ചു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ തന്റെ കല്യാണത്തിന് ക്ഷണിക്കാനായി വിവാഹക്ഷണക്കത്തുകളുമായി പുറത്തിറങ്ങിയ 18കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മൂന്ന് പേര്‍ ചേര്‍ന്ന് തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും രാഷ്ട്രീയ നേതാവിന് കാഴ്ചവെയ്ക്കുകയും ചെയ്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ഏപ്രില്‍ 18നാണ് മൂന്ന് യുവാക്കള്‍ ചേര്‍ന്ന് യുവതിയെ ഗ്രാമത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. ഏപ്രില്‍ 21ന് നടക്കാനിരുന്ന തന്റെ വിവാഹത്തിന്റെ ക്ഷണക്കത്തുകള്‍ സമീപത്തെ വീടുകളില്‍ നല്‍കാനായി വീട്ടില്‍ നിന്ന് ഇറങ്ങിയ സമയത്താണ് മൂന്ന് യുവാക്കള്‍ ചേര്‍ന്ന് യുവതിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ദിവസങ്ങളോളം പീഡിപ്പിച്ചു എന്നതാണ് പരാതി. 

തുടര്‍ന്ന് രാഷ്ട്രീയ നേതാവിന് തന്നെ കാഴ്ച വെച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. രാഷ്ട്രീയ നേതാവും ദിവസങ്ങളോളം പീഡിപ്പിച്ചു. അതിന് ശേഷം തന്നെ മറ്റൊരാള്‍ക്ക് വിറ്റതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

തൊട്ടടുത്തുള്ള ജില്ലയിലെ ഗ്രാമത്തില്‍ മറ്റൊരാളിന്റെ ഒപ്പം താമസിക്കാന്‍ തന്നെ നിര്‍ബന്ധിച്ചു. അവിടെ വച്ച് യുവതി ഫോണില്‍ വിളിച്ച് അച്ഛനോട് കാര്യം പറയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെയാണ് യുവതിയെ രക്ഷിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

കോഴിക്കോട് പെൺകുട്ടിയുടെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം

23 ദിവസം കൊണ്ട് ബിരുദഫലം പ്രസീദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി

അനധികൃത ഗ്യാസ് ഫില്ലിങ് യൂണിറ്റില്‍ പൊട്ടിത്തെറി; കേസ്

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്