ദേശീയം

'ഗുഡ് ബൈ കോണ്‍ഗ്രസ്'; ചിന്തന്‍ ശിബിരത്തിനിടെ അപ്രതീക്ഷിത നീക്കം, മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിട്ടു

സമകാലിക മലയാളം ഡെസ്ക്

അമൃത്സര്‍: പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ചിന്തന്‍ ശിബിരം പുരോഗമിക്കുന്നതിനിടെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു. പഞ്ചാബ് മുന്‍ പിസിസി അധ്യക്ഷനും മുന്‍ എംപിയുമായ സുനില്‍ ഝക്കര്‍ ആണ് പാര്‍ട്ടി വിട്ടത്. 

ഹൈക്കാമന്‍ഡിനോടുള്ള വിയോജിപ്പിനെ തുടര്‍ന്നാണ് സുനില്‍ പാര്‍ട്ടി വിടുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലിരിക്കുന്നവര്‍ പഞ്ചാബ് ഘടകത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് എന്ന് അദ്ദേഹം ആരോപിച്ചു. എഐസിസി അധ്യക്ഷ പ്രത്യയശാസ്ത്രത്തില്‍ നിന്ന് വ്യതിചലിക്കരുത് എന്നും അദ്ദേഹം പറഞ്ഞു. 

അംബിക സോണി, ഹരീഷ് ചൗധരി, ഹരീഷ് റാവത്ത്, താരിഖ് അന്‍വര്‍ എന്നിവര്‍ക്ക് എതിരെയും സുനില്‍ വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണം. അദ്ദേഹം നല്ല നേതാവാണ്, പക്ഷേ അധികാര മോഹികളില്‍ നിന്ന് അകന്നു നില്‍ക്കണം എന്നും സുനില്‍ പറഞ്ഞു. 

'പാര്‍ട്ടിക്കുള്ള എന്റെ സമ്മാനമാണിത്. ഗുഡ് ബൈ, ഗുഡ് ലക് കോണ്‍ഗ്രസ്'- അദ്ദേഹം ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു. 

നേരത്തെ, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി സുനിലിനെ രണ്ടു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്യാന്‍ എകെ ആന്റണി അധ്യക്ഷനായ കോണ്‍ഗ്രസ് അച്ചടക്ക സമിതി ശുപാര്‍ശ ചെയ്തിരുന്നു. 

പഞ്ചാബിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയെയും സംസ്ഥാന നേതൃത്വത്തെയും സുനില്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അച്ചടക്ക നടപടിയിലേക്ക് കോണ്‍ഗ്രസ് കടന്നത്. 

ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയപ്പോള്‍, 42 എംഎല്‍എമാര്‍ താന്‍ മുഖ്യമന്ത്രിയാകണം എന്ന് ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു