ദേശീയം

ലോട്ടറി എടുത്ത് നഷ്ടമായത് 62 ലക്ഷം; വാട്‌സ്ആപ്പില്‍ വീഡിയോ സന്ദേശം, 54കാരന്‍ ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

ഈറോഡ്: പലപ്രാവശ്യം ലോട്ടറിയെടുത്ത് 62 ലക്ഷം രൂപ നഷ്ടപ്പെട്ടയാള്‍ തൂങ്ങിമരിച്ചു. ഈറോഡ് എല്ലേപ്പാളയം മുല്ലേനഗറില്‍ താമസിക്കുന്ന രാധാകൃഷ്ണനാണ് (54) ആത്മഹത്യചെയ്തത്. ഓണ്‍ലൈന്‍ ലോട്ടറി, കേരള ലോട്ടറി എന്നിങ്ങനെ ഏതാനും മാസങ്ങളായി ലക്ഷക്കണക്കിന് രൂപയുടെ ലോട്ടറി വാങ്ങി വന്‍കടബാധ്യത ഉണ്ടായതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് രാധാകൃഷ്ണന്‍ വാട്‌സാപ് സന്ദേശത്തിലൂടെ പറഞ്ഞു.

നൂല്‍ കമ്മിഷന്‍ ഏജന്റാണ് രാധാകൃഷ്ണന്‍. ഭാര്യയും രണ്ട് മക്കളുമുണ്ട്. തമിഴ്‌നാട്ടില്‍ ലോട്ടറി നിരോധിച്ച് വര്‍ഷങ്ങളായെങ്കിലും അനധികൃത ലോട്ടറി വില്‍പ്പനക്കാര്‍ ധാരാളമുണ്ട്. കേരള ലോട്ടറി വില്‍പ്പനക്കാര്‍ ഇവിടെ രഹസ്യമായി സജീവമാണ്. ലോട്ടറി വില്‍പ്പനയുമായി ബന്ധപ്പെട്ട് ഈറോഡ് ജില്ലയില്‍ കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ 215 പേര്‍ക്കെതിരേ കേസെടുത്തതായി ജില്ലാ പൊലീസ് സൂപ്രണ്ട് ശശിമോഹന്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍