ദേശീയം

'അമ്പതു ലക്ഷം വാങ്ങി 250 ചൈനീസ് പൗരന്‍മാര്‍ക്ക് വിസ നല്‍കി'; കാര്‍ത്തി ചിദംബരത്തിന് എതിരെ പുതിയ കേസ്; 9 വീടുകളില്‍ സിബിഐ റെയ്ഡ്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി പി ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും വീടുകളില്‍ സിബിഐ റെയ്ഡ്. ചെന്നൈ, മുംബൈ, ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളിലുള്ള 9 വീടുകളിലാണ് റെയ്ഡ് നടത്തുന്നത്. ചൈനീസ് പൗരന്‍മാര്‍ക്ക് അനധികൃത വിസ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്. കാര്‍ത്തി ചിദംബരം അമ്പത് ലക്ഷം രൂപവാങ്ങി 250 ചൈനീസ് പൗരന്‍മാര്‍ക്ക് അനധികൃത വിസ അനുവദിച്ചു എന്നാണ് കേസ്. 

ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. ചിദംബരത്തിന്റെ വീടുകളില്‍ ഉള്ളവരുടെ മൊഴിയും സിബിഐ രേഖപ്പെടുത്തുന്നുണ്ട്. ചെന്നൈയിലെ മൂന്നു വീടുകളിലും മുംബൈയിലെ മൂന്നു വീടുകളിലും കര്‍ണാടക, പഞ്ചാബ്, ഒഡീഷ എന്നിവിടങ്ങളില്‍ ഓരോയിടത്തുമാണ് റെയ്ഡ് നടക്കുന്നത്.

2010-14 കാലയളവിലാണ് ഇടപാടുകള്‍ നടന്നത്. ഇക്കാലയളവില്‍ ചിദംബരത്തിന്റെ നിര്‍ദേശപ്രകാരം ഫണ്ട് സ്വീകരിക്കുകയും വിദേശത്തേക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ടോയെന്നാണ് സിബിഐ അന്വേഷിക്കുന്നത്. 

നിയമങ്ങള്‍ ലംഘിച്ച് ചൈനീസ് പൗരന്മാര്‍ക്ക് വിസ ലഭിക്കാന്‍ കാര്‍ത്തി ചിദംബരം സഹായിച്ചതായി ആരോപണമുയര്‍ന്നിരുന്നു. പഞ്ചാബ് കേന്ദ്രീകരിച്ചാണ് വിസ നടപടികള്‍ക്ക് വേണ്ടി പ്രവര്‍ത്തനങ്ങള്‍ നടന്നത് എന്നും ആരോപണമുണ്ട്. 

അതേസമയം, റെയ്ഡിനെ വിമര്‍ശിച്ച് കാര്‍ത്തി ചിദംബരം രംഗത്തെത്തി. തനിക്ക് റെയ്ഡുകളുടെ എണ്ണം നഷ്ടപ്പെട്ടെന്നും റെക്കോര്‍ഡ് സൃഷ്ടിച്ചിട്ടുണ്ടാകണം എന്നും കാര്‍ത്തി ട്വിറ്ററില്‍ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന