ദേശീയം

'ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ ഇല്ല'; താജ്മഹലിനെ ചൂണ്ടിയുള്ള ആരോപണങ്ങള്‍ തള്ളി ആര്‍ക്കിയോളജിക്കല്‍ വകുപ്പ് 

സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: താജ്മഹലിൽ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളുണ്ടെന്ന ആരോപണം തള്ളി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. എഎസ്ഐയുടെ വെബ്സൈറ്റിൽ മുറികളുടെ ചിത്രങ്ങളുണ്ടെന്നും അത് ആർക്കുവേണമെങ്കിലും പരിശോധിക്കാവുന്നതാണെന്നും എഎസ്ഐ വ്യക്തമാക്കി. 

അറ്റകുറ്റപ്പണികൾക്കായി താജ്മഹലിലെ പൂട്ടിക്കിടക്കുന്ന മുറികൾ അടുത്തിടെ തുറന്നിരുന്നു. മുറികൾക്കുള്ളിൽ ഒന്നും കണ്ടെത്തിയില്ല. താജ്മഹലിലെ മുറികൾ എക്കാലവും അടച്ചിടാറില്ലെന്നും എഎസ്ഐ ഉദ്യോ​ഗസ്ഥൻ പറഞ്ഞിരുന്നു. അറ്റകുറ്റപ്പണികൾക്കായി എല്ലാ മുറിയും തുറക്കാറുണ്ട്. അവസാനം തുറന്നത് ഈ വർഷം ജനുവരിയിലാണ്. 

ബിജെപി നേതാവ് താജ്മഹലിൽ വിഗ്രഹങ്ങളുണ്ടെന്ന‌ വാദവുമായി അലഹബാദ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. രൂക്ഷമായ വിമർശനങ്ങളോടെ അലഹബാദ് ഹൈക്കോടതി ഹർജി തള്ളി. എന്നാൽ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് ഹർജിക്കാരൻ പറഞ്ഞത്. താജ്മഹൽ സ്ഥിതിചെയ്യുന്ന ഭൂമി ജയ്പൂർ രാജ കുടുംബത്തിന്റെതാണെന്ന അവകാശവാദവുമായി ബിജെപി എംപിയും രം​ഗത്തെത്തിയിരുന്നു.  

മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ ജയ്പൂർ രാജകുടുംബത്തിൽ നിന്ന് ഭൂമി പിടിച്ചെടുത്തതാണെന്ന് രാജസ്ഥാനിൽ നിന്നുള്ള ബിജെപി എംപി ദിയ കുമാരി പറഞ്ഞു. ഇത് തെളിയിക്കുന്ന രേഖകൾ കൈവശമുണ്ടെന്നും അവർ അവകാശപ്പെടുന്നു. താജ് മഹലിനുള്ളിലെ മുറികൾ  പൂട്ടിയിട്ടിരിക്കുന്നത് എന്തിനാണ് എന്ന്  ജനങ്ങൾക്ക് അറിയണം. മുറികൾ സീൽ ചെയ്ത അവസ്ഥയിലാണ്. ഇതിനുള്ളിൽ എന്താണുള്ളതെന്ന് കണ്ടെത്താൻ അന്വേഷണം വേണമെന്നും അവർ പറഞ്ഞിരുന്നു. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

4500 രൂപയ്ക്ക് ചെരിപ്പുവാങ്ങി, ഒരു മാസത്തിൽ പൊട്ടി; വിഡിയോയുമായി നടി കസ്തൂരി

'ടീസറിലെ ഗാനം പിന്‍വലിക്കണം'; രജനീകാന്തിന്റെ 'കൂലി'ക്കെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് നോട്ടീസ്

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന