ദേശീയം

കാണാതായ ഗായികയുടെ മൃതദേഹം ദേശീയപാതയ്ക്ക് സമീപം കുഴിച്ചുമൂടിയ നിലയില്‍; രണ്ടുപേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാണാതായ ഗായികയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഡല്‍ഹിയില്‍ നിന്നും കാണാതായ ഹര്യാന്‍വി ഗായിക സംഗീത (26)യുടെ മൃതദേഹമാണ് ഹരിയാനയിലെ റോത്തക്കില്‍ ഹൈവേയ്ക്ക് സമീപം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. 

മെയ് 11 നാണ് ഹര്യാന്‍വി ഗായികയായ സംഗീതയെ കാണാതാകുന്നത്. ഹരിയാനയിലെ മേഹം സ്വദേശികളായ രവി, അനില്‍ എന്നീ രണ്ടു യുവാക്കളാണ് അറസ്റ്റിലായത്. പ്രതികളും ഗായികയും മുന്‍പരിചയക്കാരാണ്. മ്യൂസിക് ആല്‍ബം നിര്‍മ്മാണത്തിന് എന്ന വ്യാജേനയാണ് പ്രതികള്‍ ഗായികയെ കൂട്ടിക്കൊണ്ടു പോകുന്നത്. 

തുടര്‍ന്ന് ഗായികയ്ക്ക് മയക്കു മരുന്ന് നല്‍കുകയും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് ദ്വാരക ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ശങ്കർ ചൗധരി പറഞ്ഞു. പ്രതികള്‍ രണ്ടുപേരും 20 വയസ്സിനടുത്ത് പ്രായമുള്ളവരാണ്. പ്രതിയായ രവിക്കെതിരെ മുമ്പ് സംഗീത പീഡനം ആരോപിച്ച് കേസ് നല്‍കിയിരുന്നു. 

ഇതിന്റെ പ്രതികാരമായിട്ടാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. അതേസമയം ഗായികയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഭീം ആര്‍മി ആരോപിച്ചു. 

എന്നാല്‍ ബലാത്സംഗം നടന്നതായി പ്രഥമദൃഷ്ട്യാ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം അന്വേഷിച്ചു വരികയാണ്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂവെന്നും പൊലീസ് അധികൃതര്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്